തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയ കാറിന്റെ ഡ്രൈവര്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു(Death). തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരന് നരുവാമൂട് അമ്മാനൂര്‍ക്കോണം ടിസി നിവാസില്‍ ചന്ദ്രന്(56) ആണ് മരിച്ചത്. ചന്ദ്രന് ജോലിക്ക് പോകുന്നതിനിടെ നേമം പോലീസ് സ്റ്റേഷനു മുന്നിലെ സിഗ്നലിനു സമീപമായിരുന്നു സംഭവം.
കാര്‍ നിര്‍ത്തിയയുടന്‍ ഹൃദയാഘാതമുണ്ടായി. ഇതിനിടെ കാര്‍ ഉരുണ്ട് അടുത്തുള്ള ഒരു കടയുടെ മുന്നിലായി ഇടിച്ചുനിന്നു. ഉടനെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കാര്‍ ലോക്കായതിനാല്‍ ചന്ദ്രനെ പുറത്തെടുക്കാന്‍ ആയില്ല. സീറ്റില്‍ കിടക്കുകയായിരുന്ന ചന്ദ്രനെ കാറിന്റെ ചില്ലു തകര്‍ത്ത് അതേ കാറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആശാ വര്‍ക്കറായ ഷൈലജയാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍ ശാലിനി, അരുണ്‍. അമ്മാനൂര്‍ക്കോണം സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തും.
Suicide | പ്രണയം ഭര്‍ത്താവും മക്കളും അറിഞ്ഞു; യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; പിന്നാലെ സുഹൃത്ത് പുഴയില്‍ ചാടി ജീവനൊടുക്കി
ആലുവ: പ്രണയബന്ധം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് യുവതി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു(Death). പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ച്ചാടി മരിച്ചു. എറണാകുളം ആലുവയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകാന്ത് ഇതിന്റെ വിഷമത്തില്‍ ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.