• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്വർണക്കടത്ത്: റമീസിന്‍റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നയാളും മരിച്ചു

സ്വർണക്കടത്ത്: റമീസിന്‍റെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നയാളും മരിച്ചു

കഴിഞ്ഞ മാസം 23നാണ്  അശ്വിൻ ഓടിച്ചിരുന്ന കാറിൽ അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്തായ റമീസ് ഓടിച്ച ബൈക്ക് ഇടിച്ചത്

news18

news18

 • Share this:
  കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ വാഹനാപകടത്തിൽ മരിച്ച റമീസ് ഇടിച്ച കാറിന്റെ ഉടമയും മരിച്ചു. തളാപ്പ്  ഓലച്ചേരികാവിന് സമീപത്തെ സംഗീതില്‍  അശ്വിന്‍ പി വി (42) ആണ് മരിച്ചത്.

  അശ്വിന്റെ മരണകാരണം ആന്തരിക രക്തസ്രാവം എന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടർന്ന്  ഇന്നലെ കണ്ണൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അന്ത്യം.

  കഴിഞ്ഞ മാസം 23നാണ്  അശ്വിൻ ഓടിച്ചിരുന്ന കാറിൽ അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്തായ റമീസ് ഓടിച്ച ബൈക്ക് ഇടിച്ചത്. അർജുൻ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള  ബൈക്കാണ് റമീസ് ഓടിച്ചിരുന്നത്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ട ദിവസമായിരുന്നു അപകടം.

  ഇന്നലെ രാത്രിയാണ് ചോര ചർദ്ദിച്ചതിനെ തുടർന്ന് അശ്വിനെ ആശുപതിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അച്ഛന്‍: സദാനന്ദന്‍ പി വി , അമ്മ :ഗീത വി കെ , സഹോദരന്‍: അനുഷ് പി വി (ആസ്ത്രേലിയ)

  സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസ്; അന്വേഷണ സംഘാംഗങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നു

  കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസ് അന്വേഷണ സംഘത്തേ ലോറിയിടിപ്പിച്ച് കൊല്ലാൻ ആസൂത്രണം നടന്നുവെന്ന് പോലീസ്. കേസിൽ അറസ്റ്റിലായ റിയാസ് എന്ന കുഞ്ഞിമുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ആണ് വിവരം ലഭിച്ചത്. കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
  കൊടുവള്ളി സ്വദേശി റിയാസ് എന്ന കുഞ്ഞിതുവിനെ ജൂലായ് 30നാണു പിടിയിൽ ആയത്. ഇയാളുടെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് ആണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നതിൻ്റെ വിവരങ്ങൾ പോലീസിന് ലഭിച്ചത്.

  കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ്  കൊടുവള്ളി സ്വർണ കടത്ത് സംഘവുമായി ബന്ധം ഉള്ള ആൾ ആണ് .കൊടുവള്ളി സംഘത്തിലെ പ്രധാനിയായ ഇയാളുടെ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊലപാതക ശ്രമകേസുണ്ട്.
  കൊടുവള്ളി , താമരശേരി മേഖലകൾ കേന്ദ്രീകരിച്ച് ആണ് പോലീസിൻ്റെ അന്വേഷണം. നേരത്തെ കണ്ണൂർ സ്വർണ കടത്ത് സംഘത്തിലെ അർജുൻ ആയങ്കിയെ ടോറസ് ലോറി ഇടിപ്പിച്ച് വക വരുത്താനും  കൊടുവള്ളി സംഘം പദ്ധതി ഇട്ടിരുന്നു. ഇതിന് കൊണ്ടുവന്ന ലോറികളും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.

  Also Read- കരിപ്പൂർ സ്വർണ കവർച്ച അസൂത്രണ കേസ്; രണ്ടുപേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 23 പേർ

  സമാന രീതിയിൽ അന്വേഷണ സംഘത്തിന് എതിരെ അക്രമം നടത്താൻ ഉള്ള സ്വർണ കടത്ത് സംഘക്കാരുടെ ഗൂഢാലോചന ആണ് ഇപ്പൊൾ അന്വേഷണത്തിൽ പുറത്ത് വന്നത്.മുൻപ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. മലപ്പുറം,കോഴിക്കോട് സിറ്റി,കോഴിക്കോട് റൂറൽ ജില്ലകളിലുള്ള ഉദ്യോഗസ്ഥരടങ്ങുന്നതാണ് അന്വേഷണ സംഘം. ജൂൺ 21 ന് രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് ആണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

  കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫ്  നേതൃത്വം കൊടുക്കുന്ന ഈ സംഘം സ്വർണ കവർച്ച ആസൂത്രണ കേസിൽ ഇത് വരെ 27 പേര് അറസ്റ്റിൽ ആകുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിൽ ആകാൻ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇതുവരെ അറസ്റ്റിലായ ആർക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല. പതിനേഴ് പ്രതികളുടെ ജാമ്യം മഞ്ചേരി സെഷൻസ് കോടതി 2 ദിവസം മുൻപ് തള്ളിയിരുന്നു.
  Published by:Anuraj GR
  First published: