• HOME
  • »
  • NEWS
  • »
  • kerala
  • »
  • Private Bus | ട്രിപ്പല്ല ജീവനാണ് മുഖ്യം; ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു

Private Bus | ട്രിപ്പല്ല ജീവനാണ് മുഖ്യം; ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു

യാത്രക്കാരി കുഴഞ്ഞുവീണതോടെ ഡ്രൈവര്‍ ബസ് ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിടുകയായിരുന്നു.

  • Share this:
    കോഴിക്കോട്: ബസില്‍ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍. വടകര മുടപ്പിലാവില്‍ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസില്‍ കുഴഞ്ഞ് വീണത്. കണ്ണൂര്‍ റൂട്ടിലോടുന്ന KL 58 P7 119 നമ്പര്‍ ബസിലെ യാത്രക്കാരിയായിരുന്നു രാധയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബസ് ഡ്രൈവര്‍ അത്തോളി സ്വദേശി സന്ദീപ് ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിടുകയായിരുന്നു.

    കണ്ടക്ടര്‍ രാജേഷിന്റെ സഹായത്തോടെയാണ് കുഴഞ്ഞു വീണയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമയം തെറ്റിയതോടെ ബസിന് ട്രിപ്പ് ഒഴിവാക്കേണ്ടിയും വന്നു. രാധയെ പ്രാഥാമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

    Also Read-Attack | പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തി എസ്ഐയെ വാള്‍ കൊണ്ട് വെട്ടിയ പ്രതിയെ സാഹസികമായി പിടികൂടിയ വീഡിയോ

    സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച യുവാവിനെ മകള്‍ ഓടിച്ചിട്ട് പിടികൂടി

    പത്തനംതിട്ട : അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി മകള്‍. കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ അഞ്ജനയാണ് അമ്മയെ ആക്രമിച്ചിട്ട് ഓടിയ യുവാവിനെ പിന്നാലെ ഓടിച്ചിട്ട് പിടികൂടിയത്. കച്ചവടക്കാരനെന്ന വ്യാജേനയാണ് നിനേഷ് (24) വീട്ടിലെത്തിയത്. വീട്ടുടമ രാധാകൃഷ്ണന്‍ ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. ഭാര്യ ശ്യാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴേക്കും നിനേഷ് പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്യാമള നിലത്തേക്ക് വീണു.

    ഈ സമയം അകത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച ശേഷം അഞ്ജന അയാളുടെ പിന്നാലെ ഓടി. അപ്പോഴേക്കും അതുവഴി സ്‌കൂട്ടറില്‍ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുടര്‍ന്നു.

    Also Read-Arrest | സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം; CPM പ്രാദേശിക നേതാവ് അറസ്റ്റില്‍

    പുറമറ്റത്തെ കവലയില്‍ ഇയാളെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അഞ്ജന അയാള്‍ക്ക് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയില്‍ ഇയാള്‍ ആക്രമിച്ചുവെന്ന് അറിഞ്ഞത്.
    നിനേഷിനെ പിടികൂടിയപ്പോഴേക്കും ആ വീട്ടിലെ പെണ്‍കുട്ടിയും അവിടെ എത്തിയിരുന്നു. ഈ കുട്ടിയും നിനേഷിനെ അടിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചങ്ങനാശേരി അസംഷന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അജ്ഞന.
    Published by:Jayesh Krishnan
    First published: