നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം വിമാനത്താവള സുരക്ഷാ മേഖലയില്‍ വീണ്ടും ഡ്രോണ്‍ പറന്നു

  തിരുവനന്തപുരം വിമാനത്താവള സുരക്ഷാ മേഖലയില്‍ വീണ്ടും ഡ്രോണ്‍ പറന്നു

  കര്‍ശനമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു

  news18

  news18

  • Last Updated :
  • Share this:
   തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും ഡ്രോണ്‍ പറന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറന്നത്. വിമാനത്താവള അതോറിറ്റി അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

   റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞമാസം വിമാനത്താവള പരിസരത്ത് ഡ്രോണ്‍ പറന്നത് ഏറെ വിവാദമായിരുന്നു. മിലിറ്ററി ഇന്റലിജന്‍സ് അടക്കമുള്ള വിഭാഗങ്ങളുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും ഡ്രോണ്‍ പറന്നെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.

   Also Read: 'ചുഞ്ചു നായരെ ട്രോളിയവരോട്, എന്റെ അച്ഛന് ഒരു പട്ടിയുണ്ടായിരുന്നു, അമ്മു വര്‍മ്മയെന്നാണ് പേര്' സാലി വര്‍മ പറയുന്നു

   ഡ്രോണ്‍ പറന്ന വിഷയത്തില്‍ അന്വേഷണം കാര്യക്ഷമമാക്കുമെന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. നേരത്തെ കോവളം തീരത്തിനടുത്ത ഡ്രോണ്‍ പറക്കുന്നത് കണ്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊച്ചുവേളി, കോവളം തീരപ്രദേശങ്ങളിലായിരുന്നു അന്ന് അനുമതിയില്ലാതെ ഡ്രോണ്‍ പറന്നിരുന്നത്.

   First published:
   )}