മാർഗനിർദേശങ്ങൾ പാലിച്ചില്ല; മരട് ഫ്ലാറ്റ് പൊളിക്കലിൽ വീഴ്ചയുണ്ടായെന്ന് സബ് കളക്ടർ
നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് കമ്പനികളുടെ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
- News18 Malayalam
- Last Updated: December 3, 2019, 9:34 PM IST
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായതായി സബ്കളക്ടർ സ്നേഹിൽ കുമാർ. ആൽഫ ഫ്ലാറ്റ് പൊളിക്കുന്ന കമ്പനി കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ല. എന്നാൽ ഇപ്പോൾ അത് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ വിജയാ സ്റ്റീൽസ് ആണ് അൽഫയിലെ ഇരു ടവറുകളും പൊളിക്കുന്നത്. നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് കമ്പനികളുടെ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചുറ്റുപാടുമുള്ള എല്ലാവരും മാറി താമസിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു . പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിനു പ്രാഥമിക ധാരണയുമായിട്ടുണ്ടെന്നും സബ്കളക്ടർ.
125 കോടി രൂപയുടെ ഇൻഷുറൻസാണ് ഉദ്ദേശിക്കുന്നത് .
ഇതിന്റെ പ്രീമിയം സർക്കാർ നൽകും. അവശിഷ്ടങ്ങൾ നീക്കാനുള്ള കരാർ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക്നൽകി. 33 ലക്ഷം രൂപയ്ക്കാണ് ഇതിന്റെ ടെൻഡർ ഉറപ്പിച്ചത്. 16 കമ്പനികൾ അപേക്ഷ നൽകിയിരുന്ന-സ്നേഹിൽ കുമാർ വ്യക്തമാക്കി.
ചെന്നൈ ആസ്ഥാനമായ വിജയാ സ്റ്റീൽസ് ആണ് അൽഫയിലെ ഇരു ടവറുകളും പൊളിക്കുന്നത്. നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് കമ്പനികളുടെ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി.