ചെറിയ പാക്കറ്റ് കഞ്ചാവിന് 500 രൂപ; ലക്‌ഷ്യം വിദ്യാർത്ഥികളും അന്യസംസ്ഥാന തൊഴിലാളികളും

പിടിയിലായത് ആന്ധ്രയിൽ നിന്നും ആലപ്പുഴയിലേക്ക് കടത്തുമ്പോൾ

News18 Malayalam | news18-malayalam
Updated: February 3, 2020, 12:35 PM IST
ചെറിയ പാക്കറ്റ് കഞ്ചാവിന് 500 രൂപ; ലക്‌ഷ്യം വിദ്യാർത്ഥികളും അന്യസംസ്ഥാന തൊഴിലാളികളും
പ്രതീകാത്മക ചിത്രം
  • Share this:
ആന്ധ്രയിൽ നിന്നും ആലപ്പുഴയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോ 200 ഗ്രാംകഞ്ചാവ് പാക്കറ്റും, 54 നൈടോസൻ ഗുളികകളും പാലക്കാട് ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. സംഭവത്തിൽ ആലപ്പുഴ അരൂർ സ്വദേശി ജിബിൻ ജോസഫ്, വടുതല സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ  അറസ്റ്റ് ചെയ്തു.

ആന്ധ്രപ്രദേശിലെ ടുണിയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങി വന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. തീവണ്ടി മാർഗ്ഗം കോയമ്പത്തൂർ എത്തി അവിടെ നിന്നും ബസ്സിൽ ആലപ്പുഴയിലേക്ക് പോകാനായി പാലക്കാട് എത്തിയപ്പോഴാണ് പ്രതികൾ വലയിലായത്.

ചേർത്തല, പള്ളുരുത്തി, കുമ്പളങ്ങി, അരൂർ , വടുതല എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചില്ലറ ക്കച്ചവടം നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ.

കഞ്ചാവിന് പുറമെ 54 നൈട്രോസൻ ഗുളികകളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. മാനസിക രോഗികൾക്ക് നൽകുന്ന ഗുളികകൾ തമിഴ്നാട്ടിൽ നിന്നു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് വാങ്ങിക്കൊണ്ടുവന്നത്. 50 രൂപ വിലയുളള 10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പ് 500 രൂപക്കാണ് വിൽക്കുന്നത്. പാലക്കാട് സൗത്ത് സബ് ഇൻസ്പെക്ടർ ആർ. രഞ്ജിത്ത് റെയ്ഡിന് നേതൃത്വം നൽകി.
First published: February 3, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading