തിരുവനന്തപുരത്ത് മദ്യലഹരിയിൽ കാറോടിച്ച് അപകടം വീണ്ടും; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത് ഡോക്ടർ

News18 Malayalam | news18-malayalam
Updated: October 17, 2019, 9:07 AM IST
തിരുവനന്തപുരത്ത് മദ്യലഹരിയിൽ കാറോടിച്ച് അപകടം വീണ്ടും; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
News18 Malayalam
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യപിച്ച് കാറോടിച്ച് ബൈക്കിലിടിച്ച് വീണ്ടും അപകടം. പാളയത്ത് മദ്യലഹരിയിൽ ഡോക്ടർ ഓടിച്ച കാറിടിച്ച് ഓൺലൈൻ ഭക്ഷണവിതരണക്കാരന് പരിക്ക്. തലസ്ഥാനത്തെ സ്വകാര്യ കണ്ണാശുപത്രിയിലെ ഡോക്ടറായ വി ആർ ജയറാമിനെതിരെ കേസെടുത്തു. പാളയം സെന്റ് ജോസഫ് പള്ളിക്ക് മുൻവശം രാത്രി 10.45ഓടെയായിരുന്നു അപകടം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് എംജി റോഡ് മുറിച്ചുകടന്ന കാർ, ബൈക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

അപകടത്തെ തുടർന്ന് കാർ നിർത്തിയെങ്കിലും അമിത വേഗത്തിൽ ബൈക്കിന് മുകളിലൂടെ കയറ്റിയിറക്കി ബോക്കറിഭാഗത്തേക്ക് ഓടിച്ചുപോയി. കാർ മുന്നോട്ടുവരുന്നതുകണ്ട ബൈക്ക് യാത്രികനായ ആദർശ് ഉരുണ്ടുമാറുകയായിരുന്നു. ആദർശിന്റെ സുഹൃത്തുക്കളായ ഓൺലൈൻ ഭക്ഷണവിതരണക്കാർ ഈ സമയം ബൈക്കുകളിൽ പിന്നാലെ വരികയായിരുന്നു. അവർ കാറിനെ പിന്തുടർ‌ന്ന് ബേക്കറിക്ക് സമീപം കാർ തടഞ്ഞു.

Also Read- സൗദിയിൽ ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 35 പേർ മരിച്ചു

താൻ ഡോക്ടറാണെന്ന് അവകാശപ്പെട്ട ജയറാം, പരിക്കേറ്റയാളെ ചികിത്സിക്കാൻ തയാറാണെന്നും പറഞ്ഞു. അപകടത്തിനിരയായ കെഎൽ 01 സിബി 6254 എന്ന രജിസ്ട്രേഷനുള്ള ഫോർഡ് എൻഡേവർ കാർ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാറോടിച്ച ഡോ വി ആർ ജയറാമിനെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പ്രതിയെ മാറ്റാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഓൺലൈന്‍ ഭക്ഷണവിതരണക്കാർ സ്റ്റേഷന് മുന്നിൽ സംഘടിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഡോ. ജയറാമിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.

പട്ടം പി എസ് സ് എസി ഓഫീസിനു മുന്നിൽ 11.30 ഓടെയുണ്ടായ മറ്റൊരപകടത്തിൽ സ്വിഫ്റ്റ് കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ ഇരുവരും മദ്യലഹരിയിലായിരുന്നു.

മാസങ്ങൾക്ക് മുൻപാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീർ മരിച്ചിരുന്നു. അപകട സമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളടക്കം മൊഴി നൽകിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍