ആലപ്പുഴ: ‘പട്ടാപ്പകൽ നടന്നു പോയ ആളെ കാറിൽ തട്ടിക്കൊണ്ടുപോയി’. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ നാട്ടുകാരുടെ ഫോൺ കോളിനെ തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. കുമാരപുരം അനന്തപുരം ഭാഗത്തു നിന്നാണ് കാറിലെത്തിയ സംഘം ഒരാളെ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടത്.
തുടർന്ന് ഹരിപ്പാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ അറിഞ്ഞത് മറ്റൊരു കഥ. മദ്യപനായ അച്ഛനെ മക്കൾ ബലം പ്രയോഗിച്ച് കാറിൽ കൊണ്ടു പോയതാണ് തട്ടിക്കൊണ്ടുപോക്കായി നാട്ടുകാർ തെറ്റിദ്ധരിച്ചത്.
Also read-സംസ്ഥാനത്ത് നാളെ മദ്യവിൽപനശാലകൾ തുറക്കില്ല
സംഭവസ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിച്ചു തുടർന്നു കാറിന്റെ നമ്പർ വച്ച് ഉടമസ്ഥനെ കണ്ടെത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. അച്ഛന്റെ മദ്യപാനം മൂലം സഹികെട്ട മക്കൾ ഡിഅഡിക്ഷൻ സെന്ററിലേക്ക് കൊണ്ടുപോയതാണെന്നു മനസ്സിലായത്. ആശുപത്രി അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.