ഇടുക്കി: മദ്യലഹരിയില്‍ റോഡിന് നടുവില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ പാട്ട് ആസ്വദിച്ച് ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ചെറുതോണി ടൗണില്‍ യുവാവ് മദ്യലഹരിയില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയത്. റോഡിന്റെ നടുവില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ട് ഇരുന്ന ഇയാളെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് റോഡിന് നടുവില്‍ നിന്നു നീക്കിയത്.
ചെറുതോണി സ്വദേശിയായ യുവാവ് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമായി പൊതുനിരത്തില്‍ മദ്യപിച്ച് അഴിഞ്ഞാടിയത്. സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇയാള്‍ എപ്പോഴും മദ്യലഹരിയില്‍ ആയിരിക്കും.
പോലീസില്‍ വിവരം അറിയിച്ചാല്‍ അവര്‍ എത്തി സ്ഥലത്ത് നിന്ന് മാറ്റുമെന്നല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇയാള്‍ക്കെതിരെ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read-K-RAIL | കെറെയിലില്‍ ഇപ്പോള്‍ സ്ഥലമേറ്റെടുപ്പ് വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഡി.പി.ആറില്‍ പരിശോധന വേണം
'മാക്കാനെ' കുറ്റിക്കാട്ടില്‍നിന്ന് പുറത്ത് ചാടിച്ച് ഡ്രോണ്‍; മീന്‍ കിട്ടാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചയാള്‍ കൊലക്കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: മീന്കറിയില് കഷണം കുറഞ്ഞു എന്ന പേരില്‍ ഭാര്യയെ മര്‍ദിച്ച കേസിലെ പ്രതി കൊലപാതക കേസില്‍(Murder Case) പിടിയില്‍(Arrested). മീന്കറിയില് കഷണം കുറഞ്ഞെന്നും മകന് കൂടുതല്‍ ഭാഗം നല്‍കിയെന്നും പറഞ്ഞുകൊണ്ടായിരുന്നു ഭാര്യയെയും മകനെയും മാക്കാന് ബിജു മര്‍ദിച്ചത്.
യുവാവിനെ കുത്തിയശേഷം മാക്കാന് ബിജു കുറ്റിക്കാട് നിറഞ്ഞ ഒളി സങ്കേതത്തില്‍ നിന്ന് പൊലീസ് സംഘം പുറത്തു ചാടിച്ചത് ഡ്രോണിന്റെ സഹായത്തോടെ. സജികുമാര്‍ എന്നയാളെയാണ് കുത്തിയശേഷം മാക്കാന് ബിജു ഒളിവില്‍ പോയത്. ആന്തരിക രക്തസ്രാവം മൂലം സജികുമാര്‍ മരിച്ചു.
പിടിക്കുമെന്നായപ്പോള്‍ രണ്ടു വട്ടം വസ്ത്രം മാറി മാക്കാന് ബിജു രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ഡ്രോണിന്റെ സഹായത്താല്‍ പിന്തുടര്ന്ന് പടികൂടുകയായിരുന്നു.
Also Read-Nun died in accident |നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു
കുറ്റിക്കാട്ടില്‍ കമഴ്ന്ന് കിടന്ന് രക്ഷപ്പെടാനുള്ള ശ്രമം ഉള്‍പ്പെടെ മാക്കാന് നടത്തിയെങ്കിലും പൊലീസ് ഡ്രോണ്‍ വഴി കണ്ടു. എസ്ഐമാരായ കെ.എല്‍.സമ്പത്ത്,ജി. വിനോദ്, എഎസ്ഐ സാബുചന്ദ്രന്‍,സിപിഒമാരായ കൃഷ്ണകുമാര്‍, ഡിപിന്,ഷൈന്‍രാജ്. രാമു, അഭിലാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.