മദ്യപിച്ചു ലക്കുകെട്ട യുവാവ് ജലസംഭരണിക്ക് മുകളിൽ: 'വലയിട്ട്' പിടിച്ച് ഫയർഫോഴ്സ്

വൈദ്യപരിശോധനയില്‍ മദ്യപിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്ന് അവശ്യ സര്‍വീസുകൾ തടസപ്പെടുത്തിയതിന്റെ പേരിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

News18 Malayalam | news18
Updated: February 13, 2020, 9:36 AM IST
മദ്യപിച്ചു ലക്കുകെട്ട യുവാവ് ജലസംഭരണിക്ക് മുകളിൽ: 'വലയിട്ട്' പിടിച്ച് ഫയർഫോഴ്സ്
Drunken man
  • News18
  • Last Updated: February 13, 2020, 9:36 AM IST IST
  • Share this:
ഹരിപ്പാട്: മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ജലസംഭരണിക്ക് മുകളിൽ കയറിയ യുവാവിനെ വലയിട്ട് പിടിച്ച് ഫയര്‍ഫോഴ്സ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് മദ്യപിച്ച് പൂസായ നിലയിൽ യുവാവ് കളിക്കാട് എകെജി നഗറിലുള്ള കുടിവെള്ള ടാങ്കിന്‍റെ മുകളിൽ കയറിയത്. സംഭവത്തിൽ ആറാട്ടുപുഴ കള്ളിക്കാട് അകത്തു കായലിൽ സുമേഷ് (34) എന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Also Read-ഏഴുവയസുകാരിയായ മകളെ തുടർച്ചയായി പീഡിപ്പിച്ചു: പിതാവിന് മരണം വരെ തടവ് വിധിച്ച് കോടതി

സുമേഷ് ജലസംഭരണിക്ക് മുകളിലേക്ക് കയറിപ്പോകുന്നത് കണ്ട നാട്ടുകാരിൽ ചിലർ മുകളിലേക്ക് കയറി ഇറക്കാൻ ശ്രമം നടത്തിയെങ്കിലും മദ്യപിച്ച് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായതിനാൽ ഇതിന് കഴിഞ്ഞില്ല. ഇതോടെ ഇയാൾ താഴേക്ക് വീഴാതിരിക്കുന്നതിനായി കയ്യും കാലും തുണി ഉപയോഗിച്ച് ബന്ധിച്ച് മുകളിൽ തന്നെ കെട്ടിയിട്ട ശേഷം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.

Also Read-Also Read-ഭാര്യയുമായി കലഹം: അരിശം തീർക്കാൻ മൂന്നര വയസുള്ള മകളെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു

തൃക്കുന്നപ്പുഴ പൊലീസിനൊപ്പം ഹരിപ്പാട് നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ വലയിൽ കെട്ടി ഇയാളെ താഴെയിറക്കുകയായിരുന്നു. താഴെയെത്തുമ്പോഴും സുമേഷിന് ബോധാവസ്ഥയിലായിരുന്നില്ല. വൈദ്യപരിശോധനയില്‍ മദ്യപിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്ന് അവശ്യ സര്‍വീസുകൾ തടസപ്പെടുത്തിയതിന്റെ പേരിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 13, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍