• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യപിച്ച് രാത്രി നൃത്തം; മുൻ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

മദ്യപിച്ച് രാത്രി നൃത്തം; മുൻ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ്എഫ്ഐ ജില്ല സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥനെയും പ്രസിഡന്റായിരുന്ന ജോബിൻ ജോസിനെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു.

  • Share this:

    തിരുവനന്തപുരം: ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം രാത്രി മദ്യപിച്ച് നൃത്തം ചെയ്ത സംഭവം വിവാദമായതോടെ നടപടി നേരിട്ട എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനെതിരെ പാര്‍ട്ടിയിലും നടപടി. ജോബിൻ ജോസിനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. സിപിഎം നെയ്യാർ ഡാം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജോബിൻ ജോസ്.

    Also Read- കുന്നിക്കുരു കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിച്ചില്ല; ഭർതൃവീട്ടുകാർക്കെതിരെ പരാതി

    സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ്എഫ്ഐ ജില്ല സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥനെയും പ്രസിഡന്റായിരുന്ന ജോബിൻ ജോസിനെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു.

    നവംബര്‍ 11നായിരുന്നു സംഭവം. അന്ന് ജില്ലയില്‍ എസ്എഫ്ഐ ലഹരിവിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. ജില്ല നേതാക്കളായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനു ശേഷം ജില്ല പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ യൂണിവേഴ്‌സിറ്റി കോളജിലെത്തി മദ്യപിച്ച് പൊതുനിരത്തില്‍ നൃത്തം ചെയ്യുകയായിരുന്നു.

    Also Read- ഗുണ്ടാ ബന്ധം: പൊലീസ് സ്റ്റേഷനിൽ സ്വീപ്പറൊഴികെ എല്ലാവർക്കും സ്ഥലംമാറ്റം; SHO ഉൾപ്പടെ 6 പേർക്ക് സസ്‌പെൻഷൻ

    ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും പരാതി ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ ജില്ല സെക്രട്ടറി ജെ ജെ. അഭിജിത്തിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

    Published by:Rajesh V
    First published: