ദുബായിൽ നിന്ന് പ്രവീണും കുടുംബവും എത്തിയത് മരണത്തിലേക്ക്; അവധിയാഘോഷം ദുരന്ത പര്യവസായിയായി
ദുബായിൽ നിന്ന് പ്രവീണും കുടുംബവും എത്തിയത് മരണത്തിലേക്ക്; അവധിയാഘോഷം ദുരന്ത പര്യവസായിയായി
വിവാഹവാർഷികം ആഘോഷിച്ചതിനു ശേഷമായിരുന്നു രഞ്ജിത്തും ഭാര്യ ഇന്ദുവും മക്കളായ വൈഷ്ണവിനെയും മാധവിനെയും കൂട്ടി നേപ്പാളിലേക്ക് സുഹൃത് സംഘത്തിനൊപ്പം യാത്ര പോയത്.
ദുബായ്: അവധി ആഘോഷിക്കുന്നതിനായി നേപ്പാളിൽ എത്തിയ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയായ പ്രവീണും ഭാര്യ ശരണ്യയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരും ദുബായിലാണ് താമസം. അവധി ആഘോഷിക്കുന്നതിനായാണ് ഇവർ സുഹൃത്തുക്കൾക്കൊപ്പം നേപ്പാളിലേക്ക് യാത്ര പോയത്. എന്നാൽ, ആ യാത്ര പ്രവീണിന്റെയും കുടുംബത്തിന്റെയും അവസാന യാത്ര ആകുകയായിരുന്നു.
ഗ്യാസ് ഹീറ്റർ ലീക്ക് ചെയ്തതിനെ തുടർന്നാണ് അപകടം ഉണ്ടായത്. കഴിഞ്ഞ കുറേ കാലമായി പ്രവീണും കുടുംബവും ദുബായിലാണ് താമസം. എന്നാൽ, നേപ്പാൾ യാത്രയിൽ ഗ്യാസ് ഹീറ്ററും കാർബൺ മോണോക്സൈഡും വില്ലനായപ്പോൾ പ്രവീണിനും കുടുംബത്തിനും അത് അവസാന യാത്രയായി.
സംഘത്തിനൊപ്പം ഉണ്ടായിരുന്നു കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെ കാര്യം വ്യത്യസ്തമല്ല. വിവാഹവാർഷികം ആഘോഷിച്ചതിനു ശേഷമായിരുന്നു രഞ്ജിത്തും ഭാര്യ ഇന്ദുവും മക്കളായ വൈഷ്ണവിനെയും മാധവിനെയും കൂട്ടി നേപ്പാളിലേക്ക് സുഹൃത് സംഘത്തിനൊപ്പം യാത്ര പോയത്. എന്നാൽ, ഇവരുടെ മൂത്ത മകനായ മാധവ് മറ്റൊരു മുറിയിൽ ആയിരുന്നു കഴിഞ്ഞദിവസം കിടന്നുറങ്ങിയത്. അതുകൊണ്ട് മരണത്തിൽ നിന്ന് മാധവ് രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് സോഫ്റ്റ് വെയർ സംബന്ധമായ ബിസിനസ് ചെയ്തു വരികയായിരുന്നു രഞ്ജിത്ത്. കാരന്തൂർ സർവീസ് സഹകരണ ബാങ്കിലെ ക്ലാർക്ക് ആയിരുന്നു ഇന്ദു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.