തിരുവനന്തപുരം: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാറശാലയ്ക്കും നെയ്യാറ്റിൻകരക്കും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതിനെ തുടർന്ന് പരശുറാം എക്സ്പ്രസ് പാറശാലയിൽ പിടിച്ചിരിക്കുകയാണ്.
ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് മഹ ചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇതിനെ തുടർന്ന് കേരളത്തിലും ലക്ഷദ്വീപിലും അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.