• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിസംബർ 26ന് സൂര്യഗ്രഹണം: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നാലു മണിക്കൂർ അടച്ചിടും

ഡിസംബർ 26ന് സൂര്യഗ്രഹണം: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നാലു മണിക്കൂർ അടച്ചിടും

ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗ്രഹണം കഴിഞ്ഞ് നട തുറക്കുമ്പോൾ കുറച്ചു സമയം നെയ്യഭിഷേകം ഉണ്ടാകും.

  • News18
  • Last Updated :
  • Share this:
    പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഗ്രഹണസമയത്ത് തിരുനട തുറക്കില്ല. 2019 ഡിസംബർ 26ന് നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്താണ് ക്ഷേത്രനട അടച്ചിടുന്നത്.

    സൂര്യഗ്രഹണ ദിവസം രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടും. അന്നേദിവസം പുലർച്ചെ മൂന്നു മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിച്ച് 7.30ന് അടയ്ക്കുന്നതാണ്. ഗ്രഹണം കഴിയുന്ന സമയത്തിനു ശേഷം 11.30ന് ക്ഷേത്രനട തുറക്കും.

    നട തുറന്ന് പുണ്യാഹം കഴിഞ്ഞതിനു ശേഷം മാത്രം ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികൾ പാകം ചെയ്യുകയുള്ളൂ. ഇതനുസരിച്ച് പൂജാസമയങ്ങൾ ക്രമീകരിക്കുന്നതാണെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗ്രഹണം കഴിഞ്ഞ് നട തുറക്കുമ്പോൾ കുറച്ചു സമയം നെയ്യഭിഷേകം ഉണ്ടാകും.

    ശബരിമലയ്ക്ക് പോകണം: സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ ഐജിക്ക് അപേക്ഷ നൽകി

    മാളികപ്പുറം, പമ്പ തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. ഗ്രഹണസമയത്ത് ശബരിമല ക്ഷേത്രത്തിൽ നട തുറന്നിരിക്കുന്നത് ഉചിതമല്ല എന്ന വിവരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് എക്സിക്യൂട്ടീവ് ഓഫീസറെ രേഖാമൂലം അറിയിച്ചിരുന്നു.

    ഇതനുസരിച്ചാണ് പൂജാസമയത്തിൽ ക്രമീകരണം വരുത്തിയിരിക്കുന്നതെന്നും എക്സിക്യൂട്ടീവ് ഓഫീസർ വാർത്താകുറിപ്പിൽ പറഞ്ഞു. 2019 ഡിസംബർ 26 ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം.
    First published: