നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂർ വിമാനത്താവളത്തിലെ റെയ്ഡ്; സി.ബി.ഐ എത്തുന്നത് മുൻപ് കസ്റ്റംസ് ഇൻസ്പെക്ടർ കടത്തിക്കൊണ്ടു പോയത് 5 ലക്ഷം രൂപ

  കരിപ്പൂർ വിമാനത്താവളത്തിലെ റെയ്ഡ്; സി.ബി.ഐ എത്തുന്നത് മുൻപ് കസ്റ്റംസ് ഇൻസ്പെക്ടർ കടത്തിക്കൊണ്ടു പോയത് 5 ലക്ഷം രൂപ

  സി.ബി.ഐ. സംഘം പരിശോധനയ്ക്ക് എത്തിയെന്ന് അറിഞ്ഞതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ കള്ളക്കടത്ത് സംഘത്തിൽപ്പെട്ട ഒന്നിലധികം പേരുടെ കൈവശം പണം നൽകിയാണ് പുറത്തെത്തിച്ചത്.

  കരിപ്പൂർ വിമാനത്താവളം

  കരിപ്പൂർ വിമാനത്താവളം

  • Share this:
   കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട വിമാനത്താവളത്തിലെ സി.ബി.ഐ-ഡി.ആർ.ഐ റെയ്ഡിന് തൊട്ടുമുൻപ് ഇൻസ്പെക്ടർ റാങ്കിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥാൻ  അഞ്ചുലക്ഷം രൂപ പുറത്തുകടത്തിയതായി സി.ബി.ഐയ്ക്ക് വിവരം ലഭിച്ചു. കസ്റ്റംസ് ഹാളിലുണ്ടായിരുന്ന കള്ളക്കടത്ത് സംഘാംഗങ്ങളെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥൻ പണം പുറത്തേക്ക് കടത്തിയത്.

   സി.ബി.ഐ. സംഘം പരിശോധനയ്ക്ക് എത്തിയെന്ന് അറിഞ്ഞതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ കള്ളക്കടത്ത് സംഘത്തിൽപ്പെട്ട ഒന്നിലധികം പേരുടെ കൈവശം പണം നൽകിയാണ് പുറത്തെത്തിച്ചത്. എന്നാൽ ഇക്കാര്യം മനസിലാക്കിയ സി.ബി.ഐ സംഘം പുറത്തേക്ക് പോയ യാത്രക്കാരെ മടക്കി വിളിച്ച് പരിശോധന നടത്തിയെങ്കിലും ആരിൽ നിന്നും പണം കണ്ടെത്താനായില്ല.

   Also Read സി.ബി.ഐ -ഡി.ആർ.ഐ റെയ്ഡിൽ കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടെത്തിയത് വൻക്രമക്കേട്; 4 കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

   പിന്നീട് മൂന്നു ലക്ഷം രൂപ എക്സ്റേ പരിശോധനാ യന്ത്രത്തിന്റെ അരികിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് പുറത്തേക്ക് കടത്താൻ സാധിക്കാതെ ഉപേക്ഷിച്ച പണമാണെന്നാണ് സി.ബി.ഐയുടെ പ്രഥമിക നിഗമനം.

   കള്ളക്കടത്തിന് സഹായം ചെയ്തതിലൂടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിശോധന നടന്ന ദിവസം ലഭിച്ചത് എട്ടു ലക്ഷം രൂപയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ കള്ളക്കടത്ത് സംഘവുമായുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്തുകളി വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}