• HOME
  • »
  • NEWS
  • »
  • kerala
  • »
  • പരീക്ഷാസമയത്ത് പൊലീസ് 'റാങ്കുകാരുടെ' ഫോണിലേക്ക് വന്നത് 174 എസ്എംഎസുകൾ‌; അയച്ചത് ആര് ?

പരീക്ഷാസമയത്ത് പൊലീസ് 'റാങ്കുകാരുടെ' ഫോണിലേക്ക് വന്നത് 174 എസ്എംഎസുകൾ‌; അയച്ചത് ആര് ?

ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിത്തിന്റെ മൊബൈലിലേക്ക് 98 എസ്എംഎസുകൾ; രണ്ടാം റാങ്ക് നേടിയ പ്രണവിന് കിട്ടിയത് 78 എസ്എംഎസുകൾ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റി കോളജ് കേസിലെ പ്രതികളുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാ സമയത്ത് വന്നത് 174 എസ്എംഎസുകൾ. 2018 ജൂലൈ 22ന് ഉച്ചയ്ക്ക് 2.15 മുതൽ 3.15 വരെ നടന്ന പരീക്ഷക്കിടെയാണ് റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെയും രണ്ടാം റാങ്കുകാരനായ പ്രണവിന്റെയും ഫോണിലേക്ക് ഇത്രയും അധികം എസ്എംഎസുകൾ വന്നത്. ഉത്തരം എസ്എംഎസായി ലഭിച്ചുവെന്നാണ് പിഎസ് സി വിജിലൻസ് വിഭാഗത്തിന്റെ നിഗമനം.

    ശിവരഞ്ജിത്തിന് രണ്ട് ഫോൺ നമ്പരുകളിൽ നിന്ന് 78 സന്ദേശങ്ങളാണ് പരീക്ഷാ സമയത്ത് ലഭിച്ചത്. പ്രണവിന് മൂന്ന് നമ്പരുകളിൽ നിന്ന് കിട്ടിയതാകട്ടെ 78 എസ്എംഎസുകളും. 7907508587, 9809269076 എന്നീ നമ്പറുകളിൽ നിന്നും 7736493940 എന്ന ശിവരഞ്ജിത്തിന്റെ നമ്പരിലേക്കാണ് സന്ദേശങ്ങൾ വന്നത്.

    9809555095 എന്ന പ്രണവിന്റെ നമ്പറിലേക്ക് 7907936722, 9809269076,8589964981 എന്നീ നമ്പറുകളിൽ നിന്നും എസ് എം എസ് വന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ ക്രമക്കേട് നടത്തിയെന്നാണ് സ്ഥിരീകരണം. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നാണ് പി എസ് സി ശുപാർശ ചെയ്തിരിക്കുന്നത്.
    First published: