കൊച്ചി: 10കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നു എൻഫോഴ്സ്മെൻറ് ഹൈക്കോടതിയെ അറിയിച്ചു.
പരാതി നിലനിൽക്കുമെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി. കേസിൽ റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്മെൻറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടം മേൽപ്പാല അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് കേസ് എടുത്തതിനു പിറകെ ആണ് എൻഫോൺസ്‌മെന്റ് കള്ളപ്പണ കേസ് കൂടി രജിസ്റ്റർ ചെയ്യുന്നത്. നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിചെന്നായിരുന്നു പരാതി.
പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടർന്നാണ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയതെന്നു ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണ പുരോഗതി അടുത്ത മാസം 7ന് അറിയിക്കാൻ കോടതി എൻഫോഴ്‌സ്‌മെന്റിനു നിർദ്ദേശം നൽകി. ഇതിന്ടെ പാലാരിവട്ടം മേൽപ്പാലം അഴിമതിയും പ്രതി ചേർത്ത ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിജിലൻസിന്റെ നിലപാട് തേടി. ഈ മാസം 9ന് ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർത്തിട്ടും അറസ്റ്റ് ഉണ്ടാകുന്നില്ലെന്നായിരുന്നു ഹർജി.
You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ഉന്നത സ്വാധീനം കൊണ്ടാണെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി.
കേസിൽ പ്രതി ചേർത്തതിന് ശേഷം ഇബ്രാഹിം കുഞ്ഞ് മുഖ്യമന്ത്രിക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോ ഫേസ് ബുക്കിലടക്കം അടക്കം പ്രസിദ്ധീകരിക്കുന്നതായി ഹർജിക്കാരൻ ആരോപിച്ചു. ഇതിൻറെ പകർപ്പുകളും കോടതിക്ക് കൈമാറി. ഇത് ശരിയായ നടപടി അല്ലെന്നു കോടതി വാക്കാൽ പരാമർശിച്ചു.
മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ആർ അശോക് കുമാർ അടക്കം രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ഇടയായ സാഹചര്യം എന്താണെന്നു ആരാഞ്ഞ കോടതി ഇക്കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കാനും നിർദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.