തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂട്ടിക്കിടന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. ഗണപതി ഹോമത്തോടെ വെള്ളിയാഴ്ച രാവിലെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ദുബായ് ആസ്ഥാനമായ അന്താരാഷ്ട്ര ബ്രാന്‍ഡായ ഫ്‌ളെമിംഗോയും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്നത്. ഡ്യൂട്ടിഫ്രീ ഷോപ്പ് നിലവിലുണ്ടായിരുന്നയിടത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയത് ആരംഭിച്ചത്.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി ആരംഭിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇനി മദ്യവും ലഭ്യമാകും. മുംബൈ ട്രാവൽ റീട്ടെയിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (ടി ഡി എഫ്) എന്നാണ് പേരിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ടെർമിനലിലെ ഡിപ്പാർച്ചർ, അറൈവൽ മേഖലകളിൽ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകൾ. ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ 2 ഔട്ട്‌ലെറ്റുകൾ ഉണ്ടാകും. മദ്യത്തിന് പുറമേ ഒരു സ്റ്റോർ ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്‌സസറികൾ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാൻഡ്‌ബാഗുകളും സൺഗ്ലാസുകളും പോലുള്ള ഫാഷൻ ഉൽപന്നങ്ങളും വൈകാതെ ഇവിടെനിന്ന് ലഭ്യമാകും.
അറൈവൽ ഏരിയയിൽ കൺവെയർ ബെൽറ്റിന് എതിർവശത്താണ് പുതിയ ഷോപ്പ്. യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശരിയായ ഉൽപ്പന്നം തിരഞ്ഞെടുക്കാൻ യാത്രക്കാരെ സഹായിക്കാൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവുകളെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.
2018-ലാണ് തിരുവനന്തപുരത്തെ പ്ലസ് മാക്സ് കമ്ബനി നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് പൂട്ടിയത്. യാത്രക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ആറുകോടിയുടെ മദ്യക്കടത്ത് നടത്തിയ സംഭവത്തെ തുടർന്നായിരുന്നു ഇത്. ഈ സംഭവത്തിൽ സി.ബി.ഐ., കേസെടുത്തതോടെയാണ് ഷോപ്പ് പൂട്ടാൻ അധികൃതർ തീരുമാനിച്ചത്.
Kerala Police| പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് 33,100 രൂപ; പൊലീസ് നായയ്ക്ക് 6950 രൂപ
സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ച് കേരള പൊലീസ് (kerala Police). പത്ത് ശതമാനം വർധനവാണ് സേവന-ഫീസ് നിരക്കുകളിൽ ഉണ്ടായിരിക്കുന്നത്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
പൊലീസ് നായയുടെ സേവനത്തിന് 6950 രൂപയാണ് പ്രതിദിന ഫീസ്. പൊലീസിന്‍റെ മൈക്ക് ലൈസന്‍സിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി. വയര്‍ലെസ് സെറ്റ് ഉപയോഗത്തിന് 2315 രൂപയും നല്‍കണം.
Also Read-അഭയ കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു; ശിക്ഷ മരവിപ്പിച്ചു
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 610 രൂപയാക്കി. നേരത്തേ 555 രൂപയായിരുന്നു ഇത്. കേരളം മുഴുവൻ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്താൻ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 5515 രൂപയായിരുന്നത് 11,030 രൂപയായി ഉയർത്തി. അഞ്ച് ദിവസത്തേക്കാണ് ഈ നിരക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adani group, Duty Free Shop, Thiruvananthapuram airport