• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Found Dead | തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആകാശിന്‍റെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ നഗരൂർ സ്വദേശി ആകാശാണ് (28) മരിച്ചത്. ഡി.വൈ.എഫ്.ഐ വെള്ളല്ലൂർ മേഖലാ ജോയിന്‍റ് സെക്രട്ടറിയാണ് ആകാശ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

    പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആകാശിന്‍റെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

    മൂകാംബികയിൽനിന്ന് മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് അഭിഭാഷകൻ മരിച്ചു

    കാസർഗോഡ്: മൂകാംബിക ദർശനം കഴിഞ്ഞ് കുടുംബത്തിനൊപ്പം മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് വീണ് അഭിഭാഷകൻ മരിച്ചു. ഉദുമയിലാണ് സംഭവം. തൃശൂർ സ്വദേശി അഡ്വ. വത്സൻ (78) ആണ് മരിച്ചത്.
    ഇന്ന് പുലർച്ചെ എറണാകുളം - മഡ്ഗാവ് എക്സ്പ്രസ്സിൽ നിന്ന് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് കുടുംബത്തിനൊപ്പം വത്സൻ മൂകാംബികയിലെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    ഇതുൾപ്പടെ ഇന്ന് സംസ്ഥാനത്ത് മൂന്നുപേരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്. കാസർഗോഡ് പള്ളം റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കസബാകടപ്പുറം സ്വദേശി സുമേഷ് (27) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    വെള്ളം വാങ്ങി ട്രെയിനിലേക്ക് കയറുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീണു; യുവതിയ്ക്ക് ദാരുണാന്ത്യം

    ള്ളം വാങ്ങി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവതി മരിച്ചു. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബാണ്(22) മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.

    Also Read- പത്താം ക്ലാസ് വിദ്യാർഥിനിയെ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയെന്ന് പരാതി

    ട്രെയിന്‍ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുന്നതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

    തൃശൂരിൽ ട്രെയിൻ എത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങുന്നതിനായി പ്ലാറ്റ്ഫോമിലേക്കിറങ്ങിയിരുന്നു. തിരികെ കയറുംമുന്‍‌പ് ട്രെയിൻ ഓടി തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.
    Published by:Anuraj GR
    First published: