നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിച്ച വിദ്യാർഥിയെ SSLC പരീക്ഷയ്ക്ക് എത്തിക്കാൻ ആരുമില്ല; ഒടുവിൽ 'സ്നേഹയാത്ര'യുമായി എത്തിയത് DYFI

  കോവിഡ് ബാധിച്ച വിദ്യാർഥിയെ SSLC പരീക്ഷയ്ക്ക് എത്തിക്കാൻ ആരുമില്ല; ഒടുവിൽ 'സ്നേഹയാത്ര'യുമായി എത്തിയത് DYFI

  ഒരാഴ്ച മുമ്പാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് അയൽവാസിയായ യുവാവ് ആയിരുന്നു കുട്ടിയെ സ്കൂളിൽ എത്തിച്ചിരുന്നത്.

  palamatam dyfi

  palamatam dyfi

  • News18
  • Last Updated :
  • Share this:
   കോട്ടയം: എസ് എസ് എൽ സി പരീക്ഷയ്ക്കിടെ കോവിഡ് ബാധിച്ച വിദ്യാർഥിക്ക് സുരക്ഷിതമായി പരീക്ഷ എഴുതാൻ വാഹന സൗകര്യം ഒരുക്കി ഡി വൈ എഫ് ഐ പ്രവർത്തകർ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡി വൈ എഫ് ഐ പ്രവർത്തകർ ഈ ഉദ്യമം ഏറ്റെടുത്തത്.

   ഒരാഴ്ച മുമ്പാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് അയൽവാസിയായ യുവാവ് ആയിരുന്നു കുട്ടിയെ സ്കൂളിൽ എത്തിച്ചിരുന്നത്. എന്നാൽ, പിന്നാലെ ഈ യുവാവിനും കോവിഡ്
   സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കുട്ടിയെ സ്കൂളിൽ എത്തിക്കാൻ ആരും തയ്യാറായില്ല. ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തു.

   എന്നാൽ, ഇതിന് സാധിക്കാത്ത സാഹചര്യത്തിൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന നിരാശയിൽ ആയിരുന്നു വിദ്യാർഥിയും വീട്ടുകാരും. എന്നാൽ, ഈ വിഷമഘട്ടത്തിലാണ് ഡി വൈ എഫ് ഐ പ്രവർത്തകരായ സുമിത്തും ശ്രീലാലും ദൗത്യം ഏറ്റെടുത്തത്. കുട്ടിയെ സ്കൂളിൽ എത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ
   ഡി വൈ എഫ് ഐ പ്രവർത്തകരായ ഇവർ ഏറ്റെടുക്കുകയായിരുന്നു.

   കുട്ടിയുമായി കുറുമ്പനാടം സ്കൂളിലേക്ക് പോയ ഇവർ പരീക്ഷ കഴിയുന്നതു വരെ വാഹനത്തിൽ കാത്തിരിക്കുകയും ചെയ്തു. ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്കിൽ ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

   'കോട്ടയം ജില്ലയിലെ DYFI ചങ്ങനാശ്ശേരി ബ്ലോക്ക് പരിധിയിൽ പെടുന്ന പാലമറ്റത്തു നിന്നും കോവിഡ് +ve ആയ വിദ്യാർത്ഥിയെ SSLC പരീക്ഷ എഴുതാൻ കൊണ്ടുപോയ DYFI സഖാക്കളുടെ സന്നദ്ധ സേവനമാണ് ഇന്നത്തെശ്രദ്ധേയ വാർത്തകളിലൊന്ന്.

   ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.

   അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ
   എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.

   എന്നാൽ, കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ DYFI സഖാക്കളായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു. കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി,
   പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു.

   പാലമറ്റത്തെ ഈ “സ്നേഹയാത്ര”
   നന്മ നിറഞ്ഞ മാതൃകയാണ്.'

   (ഫോട്ടോ - പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജ്)
   Published by:Joys Joy
   First published:
   )}