നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Political Murder | RSS-SDPI അക്രമങ്ങളും കൊലപാതകവും വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം; DYFI

  Political Murder | RSS-SDPI അക്രമങ്ങളും കൊലപാതകവും വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം; DYFI

  സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആര്‍എസ്എസ്-എസ്ഡിപിഐ ക്രിമിനലുകള്‍

  • Share this:
   തിരുവനന്തപുരം: ആലപ്പുഴയില്‍ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ(RSS-SDPI) സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളും കൊലപാതകവും വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമാണ് ശ്രമമാണെന്ന് ഡിവൈഎഫ്‌ഐ(DYFI). ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും യുവജന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

   സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും അതിലൂടെ വര്‍ഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആര്‍.എസ്.എസ് - എസ്.ഡി.പി.ഐ സംഘര്‍ഷങ്ങള്‍ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം. വര്‍ഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

   സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആര്‍എസ്എസ്-എസ്ഡിപിഐ ക്രിമിനലുകള്‍. മതത്തെ വര്‍ഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങള്‍ക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ വാദികള്‍. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ.

   ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ നാടിനെ നടുക്കി ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ RSS, SDPI പ്രവര്‍ത്തകര്‍ പിടിയിലായത്.

   Also Read-Political Murder | 'SDPI-RSS വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടി'; കെ സുധാകരന്‍

   എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ ആര്‍എസ്എസ് പ്രവര്‍ത്തകരെ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അക്രമിസംഘത്തിന് റെന്റ് എ കാര്‍ വാഹനം ക്രമീകരിച്ചു നല്‍കിയത് പ്രസാദാണ്.

   Also Read-Political Murder |രാഷ്ട്രീയ കൊലപാതകം എന്ന പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ അവസാനിപ്പിക്കണം: വെൽഫെയർ പാർട്ടി

   വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വാഹനം കൊണ്ടുപോയത്. ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 SDPI പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.

   Also Read-Political Murder | വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ RSS-SDPI ശ്രമം; രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിഡി സതീശന്‍

   ഇന്നലെ രാത്രിയാണ് എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി കെ എസ് ഷാനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടല്‍ തീരുംമുമ്പേ പുലര്‍ച്ചെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ അക്രമികള്‍ വീട്ടിനുള്ളില്‍ കയറി കൊലപ്പെടുത്തിയത്.
   Published by:Jayesh Krishnan
   First published:
   )}