പാലക്കാട്: അട്ടപ്പാടിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. കള്ളമല സ്വദേശി അരുണിനാണ് വെട്ടേറ്റത്. കൈയ്ക്ക് പരിക്കേറ്റ അരുണിനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് ആരോപണം. പട്ടാമ്പിയില്‍ ആര്‍എസ്എസ് നേതാവിനെയും അക്രമിച്ചിട്ടുണ്ട്.
ആര്‍എസ്എസ് പട്ടാമ്പി ഖണ്ഡ് സഹ കാര്യവാഹ് കെ സനൂഷിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തലക്ക് പരിക്കേറ്റ സനൂഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല യുവതിപ്രവേശനത്തിനു പിന്നാലെ സംസ്ഥാനത്ത വ്യാപകമായി അക്രമസംഭവങ്ങള്‍ തുടരുകയാണ്.
Dont Miss: അക്രമങ്ങള്‍: കേരളത്തിലെ സ്ഥിതി ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു
വടക്കന്‍ ജില്ലകളിലും പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലുമാണ് സംഘര്‍ഷം തുടരുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. അക്രമം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കേരളത്തിൽ എത്രയിടത്ത് നിരോധനാജ്ഞയുണ്ട്?
ശബരിമലയ്ക്ക പുറമെ അടൂര്‍, പേരാമ്പ്ര, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Bomb attack, Cpm rss clash, Kanakadurga, Kanakadurga and bindhu, Rajnath Singh, Sabarimala women entry issue, Sasikala, Women entry, കനകദുര്‍ഗ, ബിന്ദു