നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയത് സെൻകുമാർ: DYFI

  പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയത് സെൻകുമാർ: DYFI

  എ എ റഹിം

  എ എ റഹിം

  • Last Updated :
  • Share this:
   കോട്ടയം: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് പൊലീസിനെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയത് മുൻ ഡിജിപി T.P. സെൻകുമാർ ആണെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ. ശബരിമല കർമസമിതിയുടെ നേതാവായ സെൻകുമാറിന്‍റെ അറിവോടെയാണ് പൊലീസിനും പൊലീസ് സ്റ്റേഷനുകൾക്കുമെതിരെ ആക്രമണം നടന്നതെന്ന് DYFI സംസ്ഥാന സെക്രട്ടറി എ.എ. റഹീം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഹർത്താൽ ദിനം സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളിൽ ശബരിമല കർമസമിതി നേതാക്കളായ PSC മുൻ ചെയർമാൻ ഡോ. കെ.എസ് രാധാകൃഷ്ണൻ, അമൃതാനന്ദമയി എന്നിവർ നിലപാട് വ്യക്തമാക്കണം. മാധ്യമങ്ങളോട് മാപ്പ് പറയാൻ സംഘപരിവാർ തയ്യാറാകണമെന്നും DYFI നേതാക്കൾ ആവശ്യപ്പെട്ടു.

   കലാപം നടത്താന്‍ പ്രോത്സാഹിപ്പിക്കരുത്; എന്‍എസ്എസിന് സിപിഎമ്മിന്റെ മറുപടി

   ഹർത്താലിന്‍റെ മറവിൽ മുൻകൂട്ടി തയ്യാറാക്കിയപ്രകാരമുള്ള ആക്രമണമാണ് സംസ്ഥാനത്ത് അരങ്ങേറിയതെന്നും, ഇതിനുള്ള ആയുധവും ബോംബുമൊക്കെ സംഘപരിവാർ ശേഖരിച്ചിരുന്നുവെന്നും എ. എ. റഹീം ആരോപിച്ചു. നാട്ടിൽ സംഘപരിവാർ നടത്തുന്ന സായുധ കലാപത്തിന് എൻ.എസ്.എസ് പിന്തുണ നൽകുകയാണ്. എൻ.എസ്.എസ് സ്ഥാപനങ്ങൾ അക്രമിച്ചവരാണ് ആർ.എസ്.എസ് എന്ന കാര്യം മറക്കരുത്. എൻ.എസ്.എസ് പുറത്തിറക്കിയ പ്രസ്താവന സുപ്രീം കോടതി വിധിക്ക് എതിരാണെന്നും എ.എ. റഹീം പറഞ്ഞു. വർഗീയ സംഘർഷത്തിന് ആർഎസ്എസ് പദ്ധതി ഇട്ടതിന് തെളിവാണ് നെടുമങ്ങാട് കണ്ടത്. സമാനമായ സാഹചര്യമായിരുന്നു അടൂരിൽ ഉണ്ടായതെന്നും റഹീം ചൂണ്ടിക്കാട്ടി.
   First published: