നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആർ.എസ്.എസ് പ്രചാരകനെപ്പോലെ പെരുമാറരുത്'; ഗവർണർ ചരിത്രവിരുദ്ധമായി പ്രസംഗിച്ചെന്ന് DYFI

  'ആർ.എസ്.എസ് പ്രചാരകനെപ്പോലെ പെരുമാറരുത്'; ഗവർണർ ചരിത്രവിരുദ്ധമായി പ്രസംഗിച്ചെന്ന് DYFI

  ഗവർണർ അസഹിഷ്ണുത കാണിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും എ.എ. റഹീം

  gov

  gov

  • Share this:
  കോഴിക്കോട്: ആർ എസ് എസ് പ്രചാരകനെപ്പോലെ ഗവർണർ പെരുമാറരുതെന്ന് ഡി വൈ എഫ് ഐ. പൗരത്വ നിയമഭേദഗതിക്കതിരെ രാജ്യത്തുയരുന്ന പ്രതിഷേധമാണ് ദേശീയ ചരിത്ര കോൺഗ്രസിൽ കണ്ടതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

  ചരിത്ര വിരുദ്ധമായി ഗവർണർ പ്രസംഗിച്ചതിനാലാണ് കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ പ്രതിഷേധം ഉണ്ടായത്. തെറ്റ് ചൂണ്ടിക്കാട്ടുകയാണ്  ചരിത്രകാരന്മാർ ചെയ്തതെന്നും റഹീം പറഞ്ഞു. ആർ.എസ്.എസിന്റെ പ്രചാരകനല്ല ഗവർണർ എന്നത് അദ്ദേഹം ഓർക്കണം. ഗവർണർ അസഹിഷ്ണുത കാണിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും റഹീം പറഞ്ഞു.

  കോഴിക്കോട്ട് പൗരത്വ നിയമഭേദഗതിക്കതിരെ ഡി വൈ എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ എ റഹീം.
  Published by:Anuraj GR
  First published:
  )}