HOME » NEWS » Kerala »

പാർട്ടിയിലെ വനിതാ അംഗങ്ങൾക്ക് എന്ത് സുരക്ഷയെന്ന് DYFI സമ്മേളനപ്രതിനിധി

news18india
Updated: October 30, 2018, 3:47 PM IST
പാർട്ടിയിലെ വനിതാ അംഗങ്ങൾക്ക് എന്ത് സുരക്ഷയെന്ന് DYFI സമ്മേളനപ്രതിനിധി
News 18
  • Share this:
പാലക്കാട്: പാർട്ടിയിലെ വനിതാ അംഗങ്ങൾക്ക് എന്ത് സുരക്ഷയാണ് ഡി വൈ എഫ് ഐ സമ്മേളനപ്രതിനിധി. ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പി കെ ശശി എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി സമ്മേളനത്തിൽ ചര്‍ച്ച ചെയ്യുന്നത് വിലക്കി നടപടിയാണ് വിമർശനത്തിന് ഇടയാക്കിയത്.

മുണ്ടൂർ, പുതുശ്ശേരി ബ്ലോക്ക് കമ്മിറ്റികളാണ് വിമർശനം ഉന്നയിച്ചത്. പാർട്ടിയിലെ വനിതാ അംഗങ്ങൾക്ക് എന്ത് സുരക്ഷയാണ് ഡി വൈ എഫ് ഐ സമ്മേളനപ്രതിനിധി ചോദിച്ചു. പുതുശ്ശേരിയിലെ വനിതാ പ്രതിനിധിയാണ് ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്.

സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സംരക്ഷണം

സമ്മേളനത്തിൽ എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സമിതിയല്ല. ഇതാണ് നയമെങ്കിൽ സമ്മേളനത്തിന്‍റെ അജണ്ടയും സംസ്ഥാന സമിതി തീരുമാനിച്ചാൽ മതിയെന്ന് സമ്മേളന പ്രതിനിധികൾ പറഞ്ഞു. സമ്മേളനത്തെ അലങ്കോലപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആയിരുന്നു ഇതിന് സ്വരാജിന്‍റെ മറുപടി.

First published: October 28, 2018, 10:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories