തിരുവനന്തപുരം: വാളയാർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കമായി. വാളയാർ അട്ടപ്പള്ളത്ത് പെൺകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമാണ്. സംഭവത്തെ കുറിച്ച് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർക്കോ പ്രോസിക്ക്യൂഷിനോ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം. കേസിൽ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നടത്തിയ പ്രസ്താവന സ്വാഗതാർഹമാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ സമീപനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്നാണ് ഡി.വൈ.എഫ്.ഐ നിലപാട്. അതിനായി എല്ലാ തരത്തിലുമുള്ള ഇടപെടൽ നടത്തുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.