• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് പിൻവലിക്കണം' DYFI ഫേസ്ബുക്ക് പോസ്റ്റ്

'പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് പിൻവലിക്കണം' DYFI ഫേസ്ബുക്ക് പോസ്റ്റ്

ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ്.

  • Share this:
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ്.

Also Read-പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം സംസ്ഥാന സർക്കാർ 60 ആക്കി; KSRTC, KSEB, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ബാധകമല്ല

കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തിയിട്ടില്ല.



പെൻഷൻ പ്രായം ഏകീകരിക്കാന്‍ റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. പെൻഷൻ പ്രായം 60 ആക്കിയുള്ള  ഉത്തരവ് ഞായറാഴ്ചയാണ് ഇറങ്ങിയത്.
Published by:Jayesh Krishnan
First published: