റോഡപകടത്തില്‍ മരിച്ചത് അയ്യപ്പജ്യോതിക്ക് കല്ലെറിഞ്ഞയാളെന്ന് വ്യാജ പ്രചരണം; പൊലീസില്‍ പരാതി നല്‍കി

News18 Malayalam
Updated: January 17, 2019, 4:03 PM IST
റോഡപകടത്തില്‍ മരിച്ചത് അയ്യപ്പജ്യോതിക്ക് കല്ലെറിഞ്ഞയാളെന്ന് വ്യാജ പ്രചരണം; പൊലീസില്‍ പരാതി നല്‍കി
  • Share this:
പെരിങ്ങോം: പയ്യന്നൂര്‍ പൊന്നമ്പറായില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പൊന്നമ്പാറയില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ മരിച്ചത് അയ്യപ്പജ്യോതിക്ക് നേരെ കല്ലെറിഞ്ഞവരാണെന്ന പ്രചരണത്തിനെതിരെ ഡിവൈഎഫ്‌ഐയാണ് പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിത്.

പെരിങ്ങോം സ്വദേശി രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ് എന്നിവരായിരുന്നു ബൈക്കപ്പടകത്തില്‍ മരിച്ചത്. സിപിഎം പ്രവര്‍ത്തകനായ അഖിലേഷിന്റെ ചിത്രവും ബൈക്കപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും സഹിതമായിരുന്നു ഫേസ്ബുക്കില്‍ വ്യാജപ്രചാരം നടന്നത്. പയ്യന്നൂരില്‍ അയ്യപ്പജ്യേതിക്ക് നേരെ കല്ലെറിഞ്ഞവന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.സംഘപരിവാര്‍ അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അപകടത്തിന്റെ ചിത്രങ്ങള്‍ സഹിതം പ്രചരണം നടന്നിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്നു അഖിലേഷ് തന്റെ ഫേസ്ബുക് അക്കൗണ്ടില്‍ ചെഗുവേരയുടെ ചിത്രമുള്ള ടൗവ്വല്‍ തലയില്‍ കെട്ടിയ ചിത്രം പങ്കുവെച്ചിരുന്നു ഈ ചിത്രം പയോഗിച്ചായിരുന്നു വ്യാജപ്രചരണങ്ങള്‍. എന്നാല്‍ ശബരിമല യുവതീപ്രവേശനത്തിന് അഖിലേഷ് എതിരായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.

Also Read:  സംഭാവന: ദേശീയപാർട്ടികളിൽ 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്

'പ്രാണന്‍ കൊടുത്തും ശബരിമലയെ സംരക്ഷിക്കും', 'വിധി എന്തുമാകട്ടെ അയ്യപ്പനൊപ്പം എന്റെ വിശ്വാസങ്ങളും ആചാരങ്ങളും' എന്നുള്ള ചിത്രങ്ങളും പോസ്റ്റുകളും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വ്യക്തിയായിരുന്നു അഖിലേഷ്. ഡിവൈഎഫ്‌ഐയുടെ സാധാരണ പ്രവര്‍ത്തകനാണ് അഖിലേഷെന്നും വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഡിവൈഎഫ്‌ഐ പാടിയോട്ടുചാല്‍ സൗത്ത് മേഖലാ കമ്മിറ്റി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണിതെന്ന് ഡിെൈവഎഫ്‌ഐ പ്രാദേശിക നേതാവും പ്രതികരിച്ചു. 'ആര്‍എസ്എസിന്റെ പെരിങ്ങോത്തെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം പ്രചരണം. ഇവര്‍ക്ക് സെബര്‍ ആക്ട് അനുസരിച്ചുള്ള ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്' ഡിവൈഎഫ്‌ഐ പാടിയോട്ടുചാല്‍ സൗത്ത് മേഖലാ സെക്രട്ടറി അഭിഷേക് കെപി ന്യൂസ്18 മലയാളത്തോട് പറഞ്ഞു.

First published: January 17, 2019, 4:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading