കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കുമെതിരെ (Arjun Ayanki)ഡിവൈഎഫ്ഐ (DYFI) പൊലീസിൽ പരാതി നൽകി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് പരാതി.
സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പെയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. സ്വർണ്ണക്കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്.
എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് രേഷ്മയുടെ പരാതി
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഹരിദാസൻ വധക്കേസിൽ പ്രതിയെ ഒളിവിൽ താമസിച്ചതിന് അറസ്റ്റിലായ രേഷ്മ. എം വി ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. എം വി ജയരാജൻ, കാരായി രാജൻ തുടങ്ങിയ സിപിഎം നേതാക്കൾ സൈബർ ആക്രമണം നടത്തുന്നുവെന്നാണ് പരാതി.
പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രേഷ്മ പറയുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന കേസ്സായിട്ടും അർധരാത്രി മജിസ്ട്രേറ്റിനെ വീട്ടിൽ ഹാജരാക്കി എന്ന് പരാതിയിൽ പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.