• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീചിത്രന് പുനരുത്ഥാന വഴിയൊരുക്കി ഡി.വൈ.എഫ്.ഐ

ശ്രീചിത്രന് പുനരുത്ഥാന വഴിയൊരുക്കി ഡി.വൈ.എഫ്.ഐ

  • Last Updated :
  • Share this:
    കോഴിക്കോട്: ദീപാ നിശാന്തിനൊപ്പം കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ശ്രീചിത്രന് വേദിയൊരുക്കി ഡി.വൈ.എഫ്.ഐ.

    'പുനരുത്ഥാനത്തിന്റെ പുത്തന്‍ വഴികള്‍' എന്ന വിഷയത്തില്‍ ഡി.വൈ.എഫ്.ഐ ചേരാപുരം വില്ലേജ് കമ്മറ്റിയും സഖാവ് ആലിഹസ്സന്‍ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദത്തിലേക്കാണ് ശ്രീചിത്രനെ ക്ഷണിച്ചിരിക്കുന്നത്.

    തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന സംവാദത്തില്‍ ശ്രീചിത്രനോടൊപ്പം പി.എം ഗീത ടീച്ചര്‍, അഡ്വ. ഇ.കെ നാരായണന്‍, അഡ്വ. എം.സിജു, നിജേഷ് അരവിന്ദ്, രാജേഷ് നാദാപുരം, കെ.ടി അബ്ദുറഹിമാന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

    Also Read ശ്രീചിത്രൻ തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പരിഷത്ത്

    യുവകവി കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ' എന്ന കവിത ദീപാ നിഷാന്തിന്റെ പേരില്‍ അധ്യാപകസംഘടനയുടെ മാസികയില്‍ പ്രസിദ്ധികരിച്ചിരുന്നു. എന്നാല്‍ തനിക്ക് കവിത പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് ശ്രീചിത്രനാണെന്നു വ്യക്തമാക്കി ദീപയും രംഗത്തെത്തി.

    Also Read 'അയാൾ വലിയ ഗജഫ്രോഡ്'

    ഇക്കാര്യം ശ്രീചിത്രന്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കലേഷിനോട് മാപ്പ് പറഞ്ഞ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കവിതാ മോഷണ വിവാദത്തിനു പിന്നാലെ ശ്രീചിത്രനെയും ദീപയെയും പല പരിപാടികളില്‍ നിന്നും സംഘടകര്‍ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീചിത്രന് വേദിയൊരുക്കി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്.

    First published: