HOME » NEWS » Kerala »

'പാര്‍ട്ടിക്ക് ഒരു പ്രയോജനവുമില്ല'; ചിന്തയെയും സ്വരാജിനെയും വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ

News18 Malayalam
Updated: October 21, 2018, 1:48 PM IST
'പാര്‍ട്ടിക്ക് ഒരു പ്രയോജനവുമില്ല'; ചിന്തയെയും സ്വരാജിനെയും വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ
  • Share this:
കൊല്ലം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയും ഡി.വൈ.എഫ്.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ചിന്താ ജെറോമിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന പ്രതിനിധികള്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു.

യുവജന കമ്മീഷന്‍ അധ്യക്ഷ ആയതു മുതല്‍ ചിന്ത തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ അവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടിക്ക് പ്രയോജനമുള്ള ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന ആവശ്യവും ചില പ്രതിനിധികള്‍ ഉന്നയിച്ചു.

എം സ്വരാജിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മാര്‍ക്‌സിറ്റ് വിരുദ്ധ ചേരിയിലുള്ള മാധ്യമങ്ങളുമായുള്ള സൗഹൃദം പാര്‍ട്ടിക്ക് അപകടമാണെന്ന് പ്രിതനിധികള്‍ കുറ്റപ്പെടുത്തി.

ചാത്തന്നൂരില്‍ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും.

First published: October 21, 2018, 8:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories