കെ.എം ഷാജിക്കെതിരെ ഇഞ്ചി നടൽ സമരവുമായി ഡി വൈ എഫ് ഐ

കെ എം ഷാജിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

News18 Malayalam | news18
Updated: October 27, 2020, 12:21 AM IST
കെ.എം ഷാജിക്കെതിരെ ഇഞ്ചി നടൽ സമരവുമായി ഡി വൈ എഫ് ഐ
ഇഞ്ചി നടൽ സമരം
  • News18
  • Last Updated: October 27, 2020, 12:21 AM IST
  • Share this:
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആരോപണ വിധേയനായ കെ. എം ഷാജിക്കെതിരെ ഇഞ്ചി നടൽ സമരവുമായി കോഴിക്കോട് ഡി വൈ എഫ് ഐ. കെ. എം ഷാജി എം എൽ എ സ്ഥാനം രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഇഞ്ചി നടൽ സമരം നടന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പ്രതിഷേധ സമരം ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു.

അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെ എം ഷാജി എം എൽ എ സ്ഥാനം രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടൽ സമരം നടന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആർ. ഷാജി എന്നിവർ പരിപാടിയിൽ സംസാരിച്ചു,

You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
[NEWS]
വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

കെ.എം.ഷാജിക്കെതിരെ ഇഞ്ചിനടൽ സമരവുമായി ഡി.വൈ.എഫ്.ഐ.

കോഴിക്കോട്:

അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെഎം ഷാജി എംഎൽഎ...

Posted by DYFI Kozhikode on Monday, 26 October 2020


അതേസമയം, കെ എം ഷാജിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഷാജിയുടെ കാര്യം സമൂഹം ചർച്ച ചെയ്യുന്നുണ്ടെന്നും പല ഏജൻസികളും അന്വേഷിക്കുന്നുണ്ടെന്നും അതെല്ലാം വാർത്തയിൽ വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി പരാതികളിൽ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകാൻ താൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം കെ എം ഷാജി വ്യക്തമാക്കിയിരുന്നു. നവംബർ പത്തിന് താൻ ഇ ഡിക്ക് മുമ്പിൽ ഹാജരാകുമെന്നും പത്താം തിയതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കഴിഞ്ഞദിവസം കെ.എം ഷാജി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസം കെ.എം ഷാജി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

'ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!!
അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!!
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്!!'അഴീക്കോട് ഹൈസ്ക്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസും ഷാജിക്കെതിരെ കേസെടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Published by: Joys Joy
First published: October 27, 2020, 12:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading