നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ഓഫീസ് റെയ്ഡ് ചെയ്ത IPS ഉദ്യോഗസ്ഥക്കെതിരെ DYFI

  CPM ഓഫീസ് റെയ്ഡ് ചെയ്ത IPS ഉദ്യോഗസ്ഥക്കെതിരെ DYFI

  'പബ്ലിസിറ്റിക്ക് വേണ്ടി വാർത്ത സൃഷ്ടിക്കുകയായിരുന്നു ചൈത്ര തെരേസ ജോണിന്റെ ലക്ഷ്യം'

  എ എ റഹിം

  എ എ റഹിം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രതികളെ പിടികൂടാനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ DYFI. പബ്ലിസിറ്റിക്ക് വേണ്ടി വാർത്ത സൃഷ്ടിക്കുകയായിരുന്നു ചൈത്ര തെരേസ ജോണിന്റെ ലക്ഷ്യമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. ചൈത്രാതെരേസ ജോൺ പിആർ ഏജൻസി വഴിയാണ് വാർത്ത നൽകിയത്. അവർക്ക് രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് കരുതുന്നില്ല. പോക്സോ കേസുമായി ഡിവൈഎഫ്ഐയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ബ്ലോക്ക് സെക്രട്ടറി മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്റ്റേഷനിൽ പോയതെന്നും എഎ റഹീം പറഞ്ഞു.

   എസ്ഐ യെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞതിലെ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. അക്രമ സംഭവങ്ങളെ ന്യായീകരിക്കുന്നില്ല. പൊലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയത് തെറ്റ്. അത് ജില്ലാ കമ്മിറ്റി പരിശോധിക്കും
   . സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സ്വകാര്യതയിലേയ്ക്കുള്ള കടന്ന് കയറ്റമാണ് പൊലീസ് നടത്തിയത്. ഒഴിവാക്കാൻ ആകാത്ത സാഹചര്യത്തിൽ മാത്രമായിരിക്കണം പൊലീസ് പാർട്ടി ഓഫീസിൽ കയറേണ്ടത്. എന്നാൽ അത്തരമൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. പ്രതി അവിടെ ഉണ്ടെന്ന ഉത്തമ ബോധ്യത്തോടെയാണെങ്കിൽ എല്ലാ സ്ഥലവും പരിശോധിക്കണമായിരുന്നു. ഡിസിപി കയറിയത് ഷോ ഓഫിന് വേണ്ടിയായിരുന്നു. പോസിറ്റീവ് സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും റഹീം പറഞ്ഞു.

   First published: