DYFI അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക.

News18 Malayalam | news18-malayalam
Updated: June 9, 2020, 8:26 PM IST
DYFI അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു
വീണാ വിജയൻ, അഡ്വ. പി എ മുഹമ്മദ് റിയാസ്
  • Share this:
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക. ഇവരുടെ വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ  മുഹമ്മദ് റിയാസ്  ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. കോഴിക്കോട്‌ ഫറൂഖ്‌ കോളജിലും കോഴിക്കോട്‌ ലോ കോളെജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റിയാസ്‌ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു.

പിണറായി വിജയന്റെ മകള്‍ വീണ ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഐടി കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണരണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]Bev Q App| ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]

First published: June 9, 2020, 5:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading