'DYFI നേതാക്കൾക്ക് വിവാഹാലോചനകൾ കൂടുന്നു' സർക്കാർ മാറുന്നതിന് മുമ്പ് ജോലി സ്ഥിരപ്പെടുത്താൻ വേണ്ടിയെന്ന് കെ. സുരേന്ദ്രന്
'DYFI നേതാക്കൾക്ക് വിവാഹാലോചനകൾ കൂടുന്നു' സർക്കാർ മാറുന്നതിന് മുമ്പ് ജോലി സ്ഥിരപ്പെടുത്താൻ വേണ്ടിയെന്ന് കെ. സുരേന്ദ്രന്
ഒരു ശതമാനം വോട്ട് ഉണ്ടായിരുന്ന ത്രിപുരയിൽ ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിൽ 17% വോട്ടുള്ള കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യത്തിന് അധികാരത്തിൽ എത്താൻ കഴിയുമെന്ന് കെ സുരേന്ദ്രൻ
കണ്ണൂർ: DYFI നേതാക്കളുടെ ഭാര്യമാർക്കല്ലാതെ പാവപ്പെട്ടവർക്ക് കേരളത്തിൽ ജോലി കിട്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ മാറുന്നതിന് മുമ്പ് ജോലി സ്ഥിരപ്പെടുത്താൻ വേണ്ടി DYFI നേതാക്കൾക്ക് വിവാഹാലോചനകൾ കേരളത്തിൽ കൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വിജയ് യാത്രയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
ഒരു ശതമാനം വോട്ട് ഉണ്ടായിരുന്ന ത്രിപുരയിൽ ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിൽ 17% വോട്ടുള്ള കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യത്തിന് അധികാരത്തിൽ എത്താൻ കഴിയുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രണ്ടു മുന്നണികളെയും പരാജയപ്പെടുത്താൻ ബിജെപിക്ക് കഴിയും എന്ന് ജനങ്ങൾക്ക് വിശ്വാസമായി കഴിഞ്ഞു. "കേരളം നമ്പർ വൺ എന്നത് പരസ്യവാചകം മാത്രമാണ്. കോവിഡ് ബാധിതരുടെ കാര്യത്തിലാണ് കേരളം നമ്പർ വൺ " കെ സുരേന്ദ്രൻ പറഞ്ഞു.
സൈബർ പോരാളികൾ കളിയാക്കുന്ന യു പി യെക്കാൾ പ്രതിദിന കോവിഡ് ബാധിതർ കേരളത്തിലാണ് ഉള്ളത് എന്നും ബി ജെ പി അധ്യക്ഷൻ പരിഹസിച്ചു.
കേരളത്തിന്റെ മത്സ്യസമ്പത്ത് കൊളയടിക്കാൻ വിദേശ കമ്പനികളെ അനുവദിച്ചിട്ടാണ് സംസ്ഥാന സർക്കാർ ചപ്പടാച്ചി വർത്തമാനം പറയുന്നത്. ഭീകരവാദികളുടെ ചുമലിൽ ഇരുന്നാണ് സി പി എം വിശ്വാസത്തെ കുറിച്ച് പറയുന്നത്. സി ദിവാകരൻ പറഞ്ഞത് സത്യമെങ്കിൽ സർക്കാർ ജനങ്ങളോട് മാപ്പ് പറയണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കണ്ണൂരിൽ നടന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി ജനറൽ വി കെ സിങ്ങും മറ്റ് സംസ്ഥാന ബി ജെ പി നേതാക്കളും പങ്കെടുത്തു. വിജയ യാത്ര കണ്ണൂരിൽ സന്ദർശനം പൂർത്തിയാക്കി നാളെ കോഴിക്കോട് പ്രവേശിക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.