തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. തിരുവനന്തപുരം വിളവൂർക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി മലയം ബിജുവിനെ നീക്കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് ആരോപിച്ചാണ് നടപടി. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് അച്ചടക്ക നടപടി എടുത്തത്.
16 കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിനേഷ് അടക്കം ആറ് പ്രതികളെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സാപ്പ് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹവാഗ്ദാനം നൽകിയാണ് ജിനേഷ് പെൺകുട്ടിയെ പീഡിപ്പിച്ചത്. രണ്ട് വർഷത്തോളം പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ജിനേഷ് മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.
ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളില്‍ സജീവമായ ജിനേഷ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിനോട് കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. വിവാഹിതരായ നിരവധി സ്ത്രികള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്റെ മൊബൈലിലുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.