• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഗവര്‍ണറുടെത് സമനിലവിട്ട പെരുമാറ്റം; കണ്ണൂര്‍ വിസിക്കെതിരായ പരാമര്‍ശം ഗവര്‍ണര്‍ പദവിയെ കളങ്കപ്പെടുത്തുന്നു'; എ.എ റഹീം

'ഗവര്‍ണറുടെത് സമനിലവിട്ട പെരുമാറ്റം; കണ്ണൂര്‍ വിസിക്കെതിരായ പരാമര്‍ശം ഗവര്‍ണര്‍ പദവിയെ കളങ്കപ്പെടുത്തുന്നു'; എ.എ റഹീം

നിലവാരമില്ലാത്ത പ്രതികരണങ്ങൾ ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന  ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും റഹീം പറഞ്ഞു

 • Last Updated :
 • Share this:
  കണ്ണൂർ സർവകലാശാല വൈസ് ചാന്‍സിലറെ ക്രിമിനലെന്നു അധിക്ഷേപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി അത്യധികം അപലപനീയമാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹീം എം.പി. സമനിലവിട്ട പെരുമാറ്റമാണ് ഗവർണറിൽ നിന്നുമുണ്ടാകുന്നത്.സമചിത്തതയോടെ ചിന്തിക്കുന്ന ഒരാളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകില്ല.ഭരണഘടന നൽകുന്ന അധികാരങ്ങൾ നിർവഹിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം നിർവഹിക്കേണ്ടതെന്നും റഹീം പറഞ്ഞു.

  നിയമാനുസൃതവും ഭരണഘടനാപരവുമായ ധാർമികത ഉയർത്തിപ്പിടിക്കാൻ ഗവർണർ പദവിയിലിരിക്കുന്ന ഒരാൾക്ക് എല്ലായ്പ്പോഴും ബാധ്യതയുണ്ട്.വിയോജിപ്പ് പ്രകടിപ്പിക്കണമെന്നുണ്ടെങ്കിൽ തന്നെ നല്ല വാക്കുകളും പ്രയോഗങ്ങളും തേടണം. നിലവാരമില്ലാത്ത പ്രതികരണങ്ങൾ ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന  ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.


  Also Read : ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ല; ഗവര്‍ണറെ പിന്തുണച്ച് കെ.സുധാകരന്‍

   തികഞ്ഞ ആക്കാദമിഷ്യനും പ്രമുഖ ചരിത്രകാരിൽ ഒരാളുമാണ് കണ്ണൂർ സർവകലാശാല വൈസ്ചാൻസിലർ ഗോപിനാഥ്‌ രവീന്ദ്രൻ.അദ്ദേഹത്തെ മാത്രമല്ല ,ചരിത്ര കോൺഗ്രസ്സിൽ ഗവർണറുടെ രാഷ്ട്രീയ പ്രേരിതവും ചരിത്ര വിരുദ്ധവുമായ പരാമർശങ്ങളെ പരസ്യമായി ചോദ്യംചെയ്ത,ലോകം ആരാധിക്കുന്ന ചരിത്രകാരൻ  ഇർഫാൻഹബീബിനെപോലും ഇപ്പോഴും ഗവർണർ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.ഇതെല്ലാം ഗവർണർ പദവിയെ കളങ്കപ്പെടുത്തുന്നതാണെന്നും റഹീം ആരോപിച്ചു.


  സർവകലാശാലകളെ ചൊല്പടിയിൽ നിർത്താനും, കാവിവൽക്കരിക്കാനും,കേന്ദ്രസർക്കാരും ആർഎസ്എസും വലിയ ശ്രമമാണ് നടത്തുന്നത്.സംഘപരിവാർ പദ്ധതി കേരളത്തിലും നടപ്പിലാക്കാൻ അവർക്ക് ആഗ്രഹമുണ്ടാകും . സർവകലാശാലകളിലെ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾ ഈ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണെന്നും റഹീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
  'കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്ന് വിളിച്ചത് പ്രതിഷേധാർഹം; ഭരണഘടനാ പദവിക്ക് യോജിക്കാത്ത പ്രതികരണം'; ഗവർണർക്കെതിരെ CPM


  തിരുവനന്തപുരം: ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക്‌ നിരക്കാത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അറിയപ്പെടുന്ന അക്കാദമിഷ്യനും ചരിത്രകാരനുമായ കണ്ണൂര്‍ വി സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

  എന്ത്‌ ക്രിമിനല്‍ കുറ്റമാണ്‌ വി സി ചെയ്‌തത്‌ എന്ന്‌ ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ്‌ രേഖപ്പെടുത്തിയ ആളാണ്‌ കണ്ണൂര്‍ വി സി. നിയമപരമായും മാന്യമായും മറുപടി പറയുന്നതിന്‌ പകരം തന്റെ സ്ഥാനത്തിന്‌ യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത്‌ ഗവര്‍ണര്‍ പദവിക്ക്‌ യോജിച്ചതാണോയെന്ന്‌ അദ്ദേഹം പരിശോധിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

  അറിയപ്പെടുന്ന ആര്‍ എസ്‌ എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച്‌ സര്‍ക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവര്‍ണര്‍ രാജ്‌ ഭവനെ കേവലം ആര്‍ എസ്‌ എസ്‌ ശാഖയുടെ നിലവാരത്തിലേക്ക്‌ അധപ്പതിപ്പിക്കുകയാണ്‌. തെറ്റ്‌ ചൂണ്ടിക്കാണിക്കുന്നതിന്‌ പകരം സര്‍വ്വ സീമകളും ലംഘിച്ച്‌ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ്‌ എന്ന്‌ ഗവര്‍ണറാണ്‌ വ്യക്തമാക്കേണ്ടത്‌. ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്ത്യത്തിലേക്ക്‌ സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ ശ്രമമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

  Also Read : 'കണ്ണൂർ വി.സി ക്രിമിനൽ; എന്നെ ആക്രമിക്കാൻ ഒത്താശ ചെയ്തു'; ഗുരുതര ആരോപണവുമായി ഗവർണർ


  ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍ക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്‍ഐആര്‍എഫ്‌ റാങ്കിങ്ങിലും, ചഅഅഇ അക്രഡിറ്റേഷനിലും കേരളത്തിലെ സര്‍വ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത്‌ സര്‍ക്കാര്‍ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്‌. കേരളാ യൂണിവേഴ്‌സിറ്റിയും സംസ്‌കൃത സര്‍വ്വകലാശാലയും ഉയര്‍ന്ന ഗ്രേഡിംഗുകള്‍ കരസ്ഥമാക്കിയത്‌ ഈയിടെ ആണ്‌. ഡിജിറ്റല്‍ സര്‍വ്വകലാശാലയും, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഇടത്‌ ഭരണത്തിന്‍ കീഴിലാണ്‌. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്‌. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവര്‍ണര്‍ക്ക്‌ സാധിക്കുന്നില്ല എന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌.

  രാഷ്‌ട്രപതി - ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‌ മുമ്പേ ബോധപൂര്‍വ്വമുള്ള പ്രസ്‌താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവണ്‍മെന്റിനെതിരായി ഗവര്‍ണറുടെ ഭാഗത്ത്‌ നിന്നുമുണ്ടായത്‌ എന്ത്‌ ഉദ്ദേശത്തിലായിരുന്നു എന്നത്‌ വ്യക്തമാണ്‌. ബഹു. മുഖ്യമന്ത്രി 12.12.2021 - ന്‌ നടത്തിയ പത്ര സമ്മേളനം ഗവര്‍ണറെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു.

  ``ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക സര്‍ക്കാരിന്റെ നയമല്ല. ഗവര്‍ണര്‍ ഉന്നയിക്കുന്ന ഏത്‌ വിഷയവും ചര്‍ച്ചയാകാം, അതിലൊന്നും പിടിവാശിയില്ല. ബഹു. ഗവര്‍ണര്‍ നിയമസഭ പാസ്സാക്കിയ ചാന്‍സിലര്‍ സ്ഥാനം ഉപേക്ഷിക്കരുത്‌. അദ്ദേഹം ചാന്‍സിലര്‍ സ്ഥാനത്ത്‌ തുടര്‍ന്നുകൊണ്ട്‌ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക്‌ നയിക്കാനുള്ള സര്‍ക്കാരിന്റേയും, സര്‍വ്വകലാശാലയുടേയും ശ്രമങ്ങള്‍ക്ക്‌ മാര്‍ഗ്ഗ നിര്‍ദ്ദേശവും, നേതൃത്വവും നല്‍കാന്‍ ഉണ്ടാകണമെന്നാണ്‌ വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്‌''.

  ഈ അഭ്യര്‍ത്ഥന ഇടത്‌ നയത്തിന്റെ ഭാഗമായിട്ടാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. എന്നാല്‍ ഗവര്‍ണര്‍ ഈ അഭ്യര്‍ത്ഥനയ്‌ക്ക്‌ അര്‍ഹനല്ല എന്നതാണ്‌ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയത്‌ എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി  Published by:Arun krishna
  First published: