നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാമന്റെ പേരിൽ കൊലപാതകം; സംഘപരിവാർ ഹിന്ദുക്കളോട് മാപ്പ് പറയണം: മുഹമ്മദ് റിയാസ്

  രാമന്റെ പേരിൽ കൊലപാതകം; സംഘപരിവാർ ഹിന്ദുക്കളോട് മാപ്പ് പറയണം: മുഹമ്മദ് റിയാസ്

  DYFI national secretary expresses concern over mob lynchings in the name of Shriram | തീവ്ര ഹിന്ദുത്വത്തിന് എതിരെ മൃദു ഹിന്ദുത്വമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് തിരുത്തിയാൽ  യൂത്ത് കോൺഗ്രസുമായി സഹകരിച്ച് സമരം സംഘടിപ്പിക്കും

  മുഹമ്മദ് റിയാസ്

  മുഹമ്മദ് റിയാസ്

  • Share this:


   കോഴിക്കോട്: ശ്രീരാമന്റെ പേരിൽ രാജ്യത്തുണ്ടാകുന്ന  ആൾക്കൂട്ട കൊലപാതകത്തെ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി മുഹമ്മദ് റിയാസ്. ശ്രീരാമന്റെ പേരിൽ ആക്രമണം നടത്തുന്നത് മതവികാരം വ്രണപ്പെടുത്തലാണ്. രാമന്റെ നാമം കൊലപാതകത്തിന് ഉപയോഗിക്കുന്നവർ രാജ്യത്തെ ഹിന്ദു മത വിശ്വാസികളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.വിദ്വേഷ പ്രസംഗം നടത്തുന്ന BJP നേതാക്കളെ രാജ്യത്തെ ആൾക്കൂട്ട കൊലപാതകത്തിൽ പ്രതി ചേർക്കണം. അടൂർ ഗോപാക്യഷ്ണനെ അവഹേളിച്ച ബി. ഗോപാലക്യഷ്ണനും ഈ കാര്യത്തിൽ കുറ്റക്കാരനാണ്, അതിനാൽ ഇദ്ദേഹത്തിന് എതിരെയും കേസെടുക്കണം.

   സംഘപരിവാർ നിലപാടുകൾക്ക് എതിരെ രാജ്യത്ത് കൂട്ടായ്മ സംഘടിപ്പിക്കും. മതനിരപേക്ഷ സംഘടനകളെ മുഴുവൻ അണിനിരത്തും. കോൺഗ്രസ് ഈ കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം. തീവ്ര ഹിന്ദുത്വത്തിന് എതിരെ മൃദു ഹിന്ദുത്വമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് തിരുത്തിയാൽ  യൂത്ത് കോൺഗ്രസുമായി സഹകരിച്ച് സമരം സംഘടിപ്പിക്കും.

   ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള പൊലീസ് കേരള പൊലീസിലുണ്ട്. അവർക്ക് എതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും റിയാസ് കോഴിക്കോട് പറഞ്ഞു.

   First published:
   )}