• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മലപ്പുറത്ത് വടിപ്പിച്ച മീശ കിളിര്‍ത്ത് തുടങ്ങട്ടെ സൈക്കോ സാഗറേ'; മൂന്നാറില്‍ എസ്‌ഐയ്‌ക്കെതിരെ DYFI പോസ്റ്റര്‍

'മലപ്പുറത്ത് വടിപ്പിച്ച മീശ കിളിര്‍ത്ത് തുടങ്ങട്ടെ സൈക്കോ സാഗറേ'; മൂന്നാറില്‍ എസ്‌ഐയ്‌ക്കെതിരെ DYFI പോസ്റ്റര്‍

എസ്‌ഐ സാഗര്‍, സിപിഒമാരായ ജാബിര്‍, സമദ് എന്നിവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം

  • Share this:
    മൂന്നാര്‍: മൂന്നാര്‍ എംഎല്‍എ എ. രാജയെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ സബ് ഇന്‍സ്‌പെക്ടര്‍ എം പി സാഗറിനെ സ്ഥലം മാറ്റിയെങ്കിലും പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്. സംഭവത്തില്‍ നടപടി എസ്.ഐയ്‌ക്കെതിരെ മാത്രം പോരന്നും, മൂന്നാര്‍ സി.ഐ. ഉള്‍പ്പെടെയുള്ള മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ടൗണില്‍ ഡിവൈഎഫ് യുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

    എസ്‌ഐ സാഗര്‍, സിപിഒമാരായ ജാബിര്‍, സമദ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നത്. ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. ദേശീയ പണിമുടക്കിനിടെ ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ എസ്.ഐയെ സ്ഥലം മാറ്റിയിരുന്നു.

    Also Read-Nationwide Strike | മൂന്നാറില്‍‌ പണിമുടക്കിനിടെ എംഎല്‍എയെ പോലീസ് മര്‍ദിച്ച സംഭവം; എസ്.ഐക്ക് സ്ഥലം മാറ്റം

    പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ ചെന്ന എംഎല്‍എയെ പോലീസ് മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. മൂന്നാര്‍ എസ്‌ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎല്‍എ ഉന്നയിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമിയുടെ ഉത്തരവിനെ തുടര്‍ന്നാണ് എസ്‌ഐയെ സ്ഥലം മാറ്റിയത്.



    Also Read-Nationwide Strike | പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ.രാജയ്ക്ക് പോലീസ് മ‍ർദനം

    മര്‍ദനമേറ്റ എംഎല്‍എ എ.രാജ, സിപിഐ നേതാവ് ടി.എം മുരുകന്‍ എന്നിവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സമരക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാര്‍ എസ്‌ഐ സാഗറും ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. എങ്കിലും മൂന്നാര്‍ പോലീസിനും എസ്.ഐ. സാഗറിനുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
    Published by:Jayesh Krishnan
    First published: