നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gender Neutral Uniform | ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃകാപരം, അഭിനന്ദനീയം: സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ

  Gender Neutral Uniform | ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃകാപരം, അഭിനന്ദനീയം: സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ

  ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം

  • Share this:
   തിരുവനന്തപുരം: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍(Balussery higher secondary school)  നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം (Gender Neutral Uniform) എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ (DYFI) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ആധുനിക പുരോഗമന സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ് ലിംഗ സമത്വം.

   പുരുഷന്‍,സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന ഈ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ ഒരു വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

   സാമൂഹിക പുരോഗതിയാര്‍ജിച്ച ലോക സമൂഹങ്ങളില്‍ യൂണിഫോമുകളില്‍ ഈ രീതി നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ തന്നെ പോലീസ് സേനയിലെ പുരുഷന്‍മാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്‌കരിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും അടങ്ങുന്ന ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്പര്യങ്ങളുടേതാണ്.

   സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇതേ രീതിയിലുള്ള യൂണിഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ മാറ്റം വിദ്യാര്‍ത്ഥി കള്‍ക്ക് ഏറെ സൗകര്യപ്രദമായെന്നതിന്റെ തെളിവാണ് വാര്‍ത്താ ചാനലുകളില്‍ കണ്ട വിദ്യാര്‍ത്ഥിനികളുടെ പ്രതികരണങ്ങള്‍.

   ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ ഡി. വൈ.എഫ്.ഐ സ്വാഗതം ചെയ്യുന്നതായും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

   സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം (Gender Neutral Uniform) പദ്ധതി നടപ്പാക്കി ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂൾ (Balussery HSS). പ്ലസ് വൺ ബാച്ചിലെ 260കുട്ടികളാണ് പുതിയ യൂണിഫോം ധരിച്ചെത്തിയത്.

   പെൺകുട്ടികൾക്ക് പാന്റും ഷർട്ടും യൂണിഫോം ആക്കാനുള്ള തീരുമാനം ഒറ്റക്കെട്ടായിരുന്നെന്ന് പ്രിൻസിപ്പളും രക്ഷിതാക്കളും പറയുന്നു. പദ്ധതിയുടെ പ്രഖ്യാപനം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. പുതിയ യൂണിഫോം എന്തു കൊണ്ടും സൗകര്യമാണെന്ന് വിദ്യാർത്ഥികളും പറഅതേസമയം പദ്ധതിക്കെതിരായ പ്രതിഷേധവും ഉയരുന്നുണ്ട്.

   മത സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി സ്‌കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ തുടങ്ങിയ മതസംഘടനകളുടെ പ്രതിഷേധം സ്‌കൂളിലേക്കുള്ള മാർച്ച് വരെയെത്തി. മുസ്‌ലിം ലീഗ്, ഇരു വിഭാഗം സുന്നി സംഘടനകൾ, മുജാഹിദ് സംഘടനകൾ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവരുടെ കോർഡിനേഷൻ കമ്മിറ്റി ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.യുന്നു.

   Also Read-Gender Neutral Uniform | സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇനി ലിംഗഭേദമില്ലാതെ യൂണിഫോം; ബാലുശ്ശേരി സ്കൂളിൽ തുടക്കം
   Published by:Jayashankar AV
   First published: