കേരള സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി കരസ്ഥമാക്കിയ യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്സ്, ബിജെപി, ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്ഐ. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഡിവൈഎഫ്ഐ കേരളയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....
ചിന്താ ജെറോമിനെതിരായ സൈബര്‍ ആക്രമണം അപലപനീയം: ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണുമായ ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്സ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്.
കേരളാ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തി ആക്രമിക്കാന്‍ ശ്രമം നടക്കുകയാണ്. ഇത്ആസൂത്രിതമാണ്. ഡിവൈഎഫ്ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബര്‍ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളില്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു.
Read also:
ജിമിക്കി കമ്മലിന്റെ ചിന്തയല്ല; ഇനി ഡോ. ചിന്താ ജെറോം; ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി യുവജന കമ്മീഷൻ അധ്യക്ഷ
ഗവേഷണ സമയത്തു യുവജനകമ്മീഷന് അധ്യക്ഷ പദവി വഹിച്ചിരുന്നതിനാല്‍ ജെആര്‍എഫ് ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റിയിരുന്നില്ല.പാര്‍ട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു. തികച്ചും നിയമപരമായി തന്നെയാണ് ഗവേഷണം അവര്‍ പൂര്‍ത്തിയാക്കിയത്. യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആര്‍എഫ് കരസ്ഥമാക്കി ഇംഗ്ലീഷില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത് തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണ്. എന്നാല്‍ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്. ഇത് അംഗീകരിക്കാനാകില്ല.
കല്‍പ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുന്‍പും സൈബര്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാര്‍ഹമാണ്. സമീപ കാലത്തു ചില കേന്ദ്രങ്ങള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.