• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൽറാമിന് മാനസിക വൈകല്യം; ഇത് കോൺഗ്രസിന്‍റെ രാഷ്ട്രീയ സംസ്ക്കാരമോയെന്ന് നേതാക്കൾ വ്യക്തമാക്കണം: DYFI

ബൽറാമിന് മാനസിക വൈകല്യം; ഇത് കോൺഗ്രസിന്‍റെ രാഷ്ട്രീയ സംസ്ക്കാരമോയെന്ന് നേതാക്കൾ വ്യക്തമാക്കണം: DYFI

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ ആര്‍ മീരയെ പരസ്യമായി തെറിവിളിയ്ക്കാന്‍ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്

News 18

News 18

  • News18
  • Last Updated :
  • Share this:
    എഴുത്തുകാരി കെ.ആർ മീരയെ തെറിവിളിക്കാൻ ആഹ്വാനം ചെയ്യുന്നതരത്തിൽ ഫേസ്ബുക്ക് കമന്‍റിട്ട വി.ടി ബൽറാം എം.എൽ.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ചു ആത്മസുഖം തേടുന്ന ഏതോ മാനസിക വൈകല്യം ബല്‍റാമിനെ ബാധിച്ചിരിക്കുകയാണെന്ന് DYFI പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ ആര്‍ മീരയെ പരസ്യമായി തെറിവിളിയ്ക്കാന്‍ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്. സ്ത്രീകള്‍ക്കും എഴുത്തുകാര്‍ക്കുമെതിരായ അസഹിഷ്ണുത കേരളത്തിന് അപമാനമാണ്.

    ബല്‍റാമിനെതിരായ പോസ്റ്റ്: കെ.ആര്‍. മീരയ്ക്ക് ടി.സിദ്ദിക്കിന്റെ പിന്തുണ: ' അവരെ പരിഗണിക്കേണ്ടെ? '

    കാസര്‍കോട് കൊലപാതകത്തില്‍ ഉള്‍പ്പെടെ സിപിഐ എമ്മിനെ വിവിധ സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട് കെ ആര്‍ മീര. ഏതൊരാളെയും, രാഷ്ട്രീയ പാര്‍ട്ടികളെയും വിമര്‍ശിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനും ഏതൊരാള്‍ക്കും ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. സിപിഐ എം നേതാക്കളുടെ സാന്നിധ്യത്തിലാണ് കണ്ണൂരില്‍ വച്ചു പാര്‍ട്ടിയെ വിമര്‍ശിച്ചു കെആര്‍ മീര സംസാരിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും, ബല്‍റാം തെറിവിളിയ്ക്ക് ആഹ്വാനം ചെയ്ത പോസ്റ്റിലും സിപിഐ എമ്മിനെ മീര വിമര്‍ശിക്കുന്നുണ്ട്. പക്ഷെ ഒരു ഇടതുപക്ഷ നേതാവും അവരെ കടന്നാക്രമിക്കുകയോ തെറി വിളിക്കുകയോ ചെയ്തില്ല. ബല്‍റാം പ്രകടിപ്പിക്കുന്നത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരം തന്നെയാണോ എന്ന് മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കണം.

    കോണ്‍ഗ്രസ്സ് നേതാക്കളെപ്പോലും സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് തെറിയഭിഷേകം നടത്തുന്ന ശീലം പാര്‍ട്ടിയ്ക്ക് പുറത്തുള്ളവരോട് വേണ്ട. എഴുതാനും അഭിപ്രായം പറയാനും വി ടി ബല്‍റാമിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ ഇവിടെയാരും ഉദ്ദേശിക്കുന്നില്ല. അത്തരമൊരു ഗതികേട് കേരളത്തിനില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷും സെക്രട്ടറി എ എ റഹീമും പ്രസ്താവനയില്‍ പറഞ്ഞു.
    First published: