തിരുവനന്തപുരം: യുവജന,വിദ്യാര്‍ഥി വിഭാഗങ്ങളില്‍ മദ്യത്തിന്റെ സ്വാധീനം കൂടുതലാണെന്ന മന്ത്രി എംവി ഗോവിന്ദന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഡിവൈഎഫ്ഐ. മന്ത്രി ഉദ്ദേശിച്ചത് യുവജന സമൂഹത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന അമിത മദ്യപാനത്തെയാണ്. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കാനുള്ള അവകാശം മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ക്കുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
വിദ്യാര്‍ഥി, യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും മദ്യപാനികളാണെന്ന് മന്ത്രി എം.വി.ഗോവിന്ദന് പറഞ്ഞു എന്ന രീതിയിലാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നതായി വാര്‍ത്തകള്‍ വന്നതോടെ തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് മന്ത്രി എംവി ഗോവിന്ദന്. യുവജന,വിദ്യാര്‍ഥി വിഭാഗങ്ങളില്‍ മദ്യത്തിന്റെ സ്വാധീനം കൂടുതലാണെന്നാണ് താന്‍ പറഞ്ഞത്. ഇവരില്‍ മഹാഭൂരിപക്ഷവും മദ്യപാനികളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. പോസിറ്റിവായ രീതിയിലാണ് താന്‍ ഇക്കാര്യം പറഞ്ഞത്, എന്നാല്‍ അതില്‍ നെഗറ്റീവ് കണ്ടെത്തുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മദ്യത്തെ പൂര്‍ണ്ണമായി നിരോധിക്കുന്നവരല്ല മറിച്ച് മദ്യവര്‍ജനമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറയെ ആത്മാര്‍ത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാര്‍ഥി- യുവജന സംഘടനകളെയാണ്.ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കാണാനായത് അവരില്‍ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോള്‍ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താന്‍ കഴിയുമെന്നാണ് മന്ത്രി ചോദിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.