നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുഖ്യമന്ത്രിയെ വിമർശിച്ച നേതാവിനെ ഡിവൈഎഫ്ഐ സസ്പെൻഡ് ചെയ്തു

    മുഖ്യമന്ത്രിയെ വിമർശിച്ച നേതാവിനെ ഡിവൈഎഫ്ഐ സസ്പെൻഡ് ചെയ്തു

    'അവിട്ടം ദിനം മറന്നവര്‍ ചതയ ദിനം കൃത്യമായി ഓര്‍ക്കുന്നു' എന്നതായിരുന്നു വിമര്‍ശനം. ചതയ ദിനാശംസകളുമായി മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിലിട്ട സന്ദേശത്തിന് ചുവടെയാണ് സുജിത്തിന്‍റെ കമന്‍റ്.

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • Share this:
      ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച ഡിവൈഎഫ്ഐ നേതാവിനെ സിപിഎമ്മിൽനിന്ന് സസ്പെൻഡ് ചെയ്തു. ഡി.വൈ.എഫ്.െഎ കറ്റാനം മേഖല സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. സുജിത്തിനെയാണ് ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തത്. അയ്യന്‍കാളി ദിനാചരണ സന്ദേശം നല്‍കാതിരുന്നതിന്‍റെ പേരിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ സുജിത്ത് പരോക്ഷ വിമർശനം ഉന്നയിച്ചത്. 'അവിട്ടം ദിനം മറന്നവര്‍ ചതയ ദിനം കൃത്യമായി ഓര്‍ക്കുന്നു' എന്നതായിരുന്നു വിമര്‍ശനം. ചതയ ദിനാശംസകളുമായി മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തിലിട്ട സന്ദേശത്തിന് ചുവടെയാണ് സുജിത്തിന്‍റെ കമന്‍റ്.

      ശനിയാഴ്ച കൂടിയ സി. പി. എം കറ്റാനം ലോക്കല്‍ കമ്മിറ്റിയാണ് സുജിത്തിനെ ആറു മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. കമന്‍റ് വിവാദമായതോടെ സുജിത്ത് പിൻവലിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് മുന്നിൽ വിഷയം എത്തിയതോടെ ചർച്ച ചെയ്തു നടപടി എടുക്കുകയായിരുന്നു. കഴിഞ്ഞാഴ്ച കൂടിയ ലോക്കല്‍ കമ്മിറ്റി സുജിത്തിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ സുജിത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇപ്പോൾ നടപടി എടുത്തതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.

      അതേസമയം ആർ എസ് എസിനെതിരായ കേസിൽ സുജിത്ത് മൊഴി മാറ്റിയത് വിവാദമാകുമെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്നും പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. 2013 ല്‍ സുജിത്തിനും സുഹൃത്തിനുമെതിരെ ഉണ്ടായ വധശ്രമ കേസിലാണ് വിചാരണവേളയിൽ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ത്രിശൂലം ഉപയോഗിച്ച്‌ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം അക്കാലത്ത് വലിയ വിവാദമായിരുന്നു. ഈ കേസിൽ ആലപ്പുഴ സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നുവരവരെയാണ് സുജിത്ത് കൂറുമാറിയത്. സിപിഎം നേതൃത്വം ഏറെ ഗൌരവത്തോടെ കണ്ട കേസിൽ ഒന്നാം സാക്ഷിയുടെ മൊഴിമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. ഇതേത്തുടർന്ന് സ്വത്വവാദ വിഷയം ഉന്നയിച്ച് സുജിത്തിനെതിരെ പാർട്ടി നടപടി എടുക്കുകയായിരുന്നുവെന്നും സംസാരമുണ്ട്.

      'ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ രോഗവ്യാപനം വര്‍ധിച്ചു'; മുഖ്യമന്ത്രി

      ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ രോഗവ്യാപനം വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ ചികിത്സാ സൗകര്യം ശക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാനുപാതികമായി വാക്‌സിന്‍ ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

      Also Read-സംസ്ഥാനത്ത് കൊറോണ വൈറസ് ആന്റിബോഡി സാനിധ്യം എത്രത്തോളം? കേരളം സ്വന്തം നിലക്ക് സെറോ സർവെ നടത്തും

      സംസ്ഥാനത്ത് മരണമടയുന്നവരില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിച്ചത്. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
      Published by:Anuraj GR
      First published:
      )}