നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രണയദിനത്തിൽ പ്രേമലേഖന മത്സരവുമായി DYFI

    പ്രണയദിനത്തിൽ പ്രേമലേഖന മത്സരവുമായി DYFI

    പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചാണ് മത്സരം

    dyfi love letter

    dyfi love letter

    • Share this:
    കണ്ണൂർ: പ്രണയദിനത്തിൽ പ്രേമലേഖനം മത്സരവുമായി ഡിവൈഎഫ്ഐ. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചാണ് മത്സരം. ഡി വൈ എഫ് ഐ യുടെ കണ്ണൂർ ജില്ലയിലെ കരിയാട് മേഖല കമ്മിറ്റിയാണ് വ്യത്യസ്തമായ മത്സരം സംഘടിപ്പിക്കുന്നത്.

    പൗരത്വ നിയമ ഭേദഗതി ആകണം പ്രേമലേഖനത്തിലെ പ്രമേയം. ഭിന്നിപ്പിക്കുന്നവരുടെ കാലത്തെ ചേർത്ത് പിടിക്കലുകളാണ് പ്രണയലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് മേഖലാ സെക്രട്ടറി ഇ റിജു പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു മത്സരത്തെക്കുറിച്ച് ആലോചിച്ചത് എന്നും റിജു ന്യൂസ് 18 നോട് പറഞ്ഞു.

    Also read: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

    മത്സരത്തിൽ ആർക്കും പങ്കെടുക്കാം. ഇമെയിൽ ആയോ തപാൽ വഴിയോ സൃഷ്ടികൾ അയയ്ക്കാം. ഫെബ്രുവരി 14 നകം സെക്രട്ടറി, ഡിവൈഎഫ്ഐ, കരിയാട് മേഖല കമ്മിറ്റി, ഇഎംഎസ് മന്ദിരം, കരിയാട് സൗത്ത്, പിന്‍-673316 എന്ന വിലാസത്തിലോ dyfikariyadmc@gmail.com എന്ന ഇമെയിലോ ലഭിക്കണം. കരിയാട് മേഖലയിലുള്ളവർക്ക് സൃഷ്ടികൾ നിക്ഷേപിക്കാൻ പ്രത്യേക പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ആയിരം രൂപ വിലവരുന്ന പുസ്തകങ്ങളാണ് ഒന്നാം സമ്മാനം നേടുന്ന വ്യക്തിയെ കാത്തിരിക്കുന്നത്.
    First published:
    )}