• HOME
  • »
  • NEWS
  • »
  • kerala
  • »
  • 16കാരിയെ പീഡിപ്പിച്ച DYFI പ്രവർത്തകൻ അറസ്റ്റിൽ

16കാരിയെ പീഡിപ്പിച്ച DYFI പ്രവർത്തകൻ അറസ്റ്റിൽ

News18

News18

  • Share this:
    കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ രാംകുമാറാണ് അറസ്റ്റിലായത്. 16 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ സെൽ പ്രവര്‍ത്തകരാണ് താളിക്കാവ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്.

    Also Read-'ഒരു ദയയും വേണ്ട, അവരെ കൊന്നുകളഞ്ഞേക്ക്'- കർണാടക മുഖ്യൻ വിവാദത്തിൽ

    2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയിൽ രണ്ടാഴ്ച മുൻപ് തന്നെ പോക്സോ ആക്ട് പ്രകാരം രാംകുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇയാൾ ഒളിവിലായിരുന്നതിനെ തുടർന്നാണ് അറസ്റ്റ് വൈകിയത്. കേസിലെ മറ്റൊരു പ്രതി കരിങ്കൽകുഴി സ്വദേശി ആദർശ് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

    കാവൽക്കാരൻ കള്ളനാണ്';മോദിയെ കടന്നാക്രമിച്ച് ശിവസേന

    പറശിനിക്കടവ് പീഡനക്കേസിലും രാം കുമാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആ കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയാണ് പരാതിക്കാരി. പറശിനിക്കടവ് കേസ് അന്വേഷിക്കുന്ന വളപട്ടണം പൊലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി രാം കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ അപേക്ഷ നൽകും.

    First published: