തിരുവനന്തപുരം: സിപിഎം(CPM) ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത് ഡിവൈഎഫ്ഐ(DYFI) പ്രവര്‍ത്തകർ. വട്ടിയൂർക്കാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഡിവൈഎഫ്ഐ പ്രവർത്തകര്‍ അടിച്ചുതകര്‍ത്തത്. പാർട്ടിക്കുള്ളിലെ പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്.
സമൂഹമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.ഡിവൈഎഫ്‌ഐ പാളയം ഏരിയ ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ഏരിയ വൈസ് പ്രസിഡണ്ട് നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം.
Also Read-കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പൊലീസ്
ഓഫീസിലെ ഫര്‍ണീച്ചറുകളാണ് അക്രമി സംഘം അടിച്ച് തകര്‍ത്തത്. അതേസമയം സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.
സര്‍ക്കാരിലെ 'പിണറായി' ബ്രാന്‍ഡിങ്ങിനെതിരെ സിപിഐ; മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാൻഡ് ചെയ്യുന്നതിൽ സിപിഐയിൽ (CPI)കടുത്ത അതൃപ്തി. പിണറായി സര്‍ക്കാരല്ല, എല്‍ഡിഎഫ് സര്‍ക്കാരാണെന്ന ഓര്‍മ വേണമെന്ന പരാമര്‍ശത്തോടെയായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ പൊതു ചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.
ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെയും പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയ്ക്കിടെ വിമർശനം ഉയർന്നു. എൽഡിഎഫിന്റെ കെട്ടുറപ്പു നിലനിറുത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യം ഉയർന്നു. സിപിഎമ്മില്‍ നിന്ന് എത്തുന്നവര്‍ക്ക് നല്ല പദവി നല്‍കി പ്രോത്സാഹനപരമായ നിലപാടുകള്‍ നേതൃത്വം സ്വീകരിക്കണം. സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാല്‍ കൂടുതല്‍ പേര്‍ സിപിഎം വിട്ട് തങ്ങള്‍ക്കൊപ്പം കൂടുമെന്നാണ് പ്രതിനിധികളുടെ അഭിപ്രായം.
Also Read-ചിന്തന്‍ ശിബിര്‍ അധികാരക്കൊതി മൂത്ത ചിന്തകളുടെ മാത്രം ശിബിരമായി; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം ലോക്സഭാ മണ്ഡലം തിരിച്ചു പിടിക്കാൻ നേതൃത്വം ശക്തമായി ഇടപെടണം. പോലീസിനെ നിലയ്ക്കു നിർത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും പൊതു ചർച്ചയിൽ ആവശ്യമുയർന്നു. പാർട്ടി അംഗത്വം കൂടാത്തത് ബ്രാഞ്ചുകളുടെ വീഴ്ചയാണെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് പറയുന്നു. ജനകീയ വിഷയങ്ങളിൽ ബ്രാഞ്ചുകൾ ഇടപെടുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണ ഉണ്ടാക്കിയിട്ടും സി പി ഐക്കെതിരെ സി പി എം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചുവെന്നും വിമർശനമുണ്ട് . പൊതു ചർച്ചയിലെ വിമർശനങ്ങൾക്ക് നേതൃത്വം മറുപടി നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.