നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

  കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

  സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൊട്ടേഷൻ സംഘങ്ങൾക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും.

  • Share this:
  കണ്ണൂർ:  ചിറക്കലിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്കുനേരെ ആക്രമണം. പനങ്കാവിലെ എ ഷിജു, കെ സുമേഷ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം വൈകിട്ട് 6.30നായിരുന്നു സംഭവം. കുണ്ടൻചാൽ കോളനിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അകാരണമായി ആക്രമിക്കപ്പെടുകയായിരുന്നു.

  Also Read-'നിന്റെ നാളുകൾ എണ്ണപ്പെട്ടു'; കണ്ണൂരിൽ കെഎസ്‌യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്

  ഒരു സംഘം സാമൂഹ്യ വിരുദ്ധർ മാരകായുധങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. റോഡരികിൽ നിർത്തിയിട്ട ഷിജുവിന്റെ ബൈക്കും ആക്രമി സംഘം അടിച്ചുതകർത്തു.പരിക്കേറ്റ ഇരുവരെയും എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊട്ടേഷൻ സംഘങ്ങൾക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും.
  Published by:Asha Sulfiker
  First published:
  )}