നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ ലംഘിച്ച DYFI പ്രവർത്തകന്റെ ബൈക്ക് പിടികൂടി; വീട്ടിൽ കയറി എസ് ഐയുടെ കാലു വെട്ടുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി

  ലോക്ക്ഡൗൺ ലംഘിച്ച DYFI പ്രവർത്തകന്റെ ബൈക്ക് പിടികൂടി; വീട്ടിൽ കയറി എസ് ഐയുടെ കാലു വെട്ടുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി

  കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന്റെ വാഹനം കേസെടുക്കാതെ വിടണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. 

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  സിപിഎം ഇടുക്കി  ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. തിലകൻ പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരാണ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. എസ്ഐ  ഉൾപ്പെടെ നാല് പൊലീസുകാർക്ക് നേരെയാണ്  അസഭ്യം വർഷം ചൊരിഞ്ഞു കൊണ്ട് ഭീഷണി മുഴക്കിയത്. വാഹന പരിശോധനക്കിടെ ഡി വൈ എഫ് ഐ പ്രവർത്തകൻ്റെ ബൈക്ക് പിടികൂടിയതാണ് സി പി എം നേതാക്കളെ ചൊടിപ്പിച്ചത്.

  കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന്റെ വാഹനം കേസെടുക്കാതെ വിടണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽ എത്തിയ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു പരസ്യ ഭീഷണിയും തെറിവിളിയും.

  TRENDING:ഉത്രയെ കടിച്ചത് അഞ്ച് വയസുള്ള മൂർഖൻ; അതിനു മുന്നേ സൂരജ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക നൽകിയെന്ന് പൊലീസ് [NEWS]Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?' [NEWS]മകൾ നേരിട്ടത് കൊടുംക്രൂരതകൾ; ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജനയുടെ അമ്മ പ്രധാനമന്ത്രിക്ക് പരാതി നൽകി [NEWS]

  അതേസമയം, നിയമപരമായ നടപടി മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എസ് ഐ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. പൊലീസുകാരുടെ പരാതിയെ തുടർന്ന് സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ശക്തമായ ഭീഷണി മുഴക്കിയിട്ടും കാര്യമായ വകുപ്പുകൾ ഒന്നും ചെയ്തിട്ടില്ല എന്നാണ് വിവരം.  ഉന്നത ഇടപെടൽ മൂലമാണ് ഇത് ഉണ്ടായതെന്ന് പൊലീസിൽ ചർച്ചയായിട്ടുണ്ട്.  First published:
  )}