പൊലീസുകാർ ക്വറന്റീനിലായാൽ വകുപ്പ്തല നടപടിയെടുക്കുമെന്ന് ഡിവൈഎസ്പിയുടെ സർക്കുലർ; വിവാദമായതോടെ പിൻവലിച്ചു

തൊടുപുഴ ഡിവൈ.എസ്.പിയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സർക്കുലർ അയച്ചത്. ഈ സർക്കുലറിനെ വിമർശിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസും രംഗത്തെത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: July 25, 2020, 7:54 AM IST
പൊലീസുകാർ ക്വറന്റീനിലായാൽ വകുപ്പ്തല നടപടിയെടുക്കുമെന്ന് ഡിവൈഎസ്പിയുടെ സർക്കുലർ; വിവാദമായതോടെ പിൻവലിച്ചു
തൊടുപുള ഡിവൈഎസ്പിയുടെ സർക്കുലർ
  • Share this:
തൊടുപുഴ: അവധിയിലോ റസ്റ്റിലോ ഉള്ള പൊലീസുകാർ ക്വറന്റീനിൽ ആയാൽ വകുപ്പ്തല നടപടി നേരിടേണ്ടി വരുമെന്ന സർക്കുലർ വിവാദത്തിനൊടുവിൽ പിൻവലിച്ചു. തൊടുപുഴ ഡിവൈ.എസ്.പിയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സർക്കുലർ അയച്ചത്. ഈ സർക്കുലറിനെ വിമർശിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസും രംഗത്തെത്തിയിരുന്നു.

അവധിയിലോ റസ്റ്റിലോ ആയ ഉദ്യോഗസ്ഥർ ക്വാറന്റീനിൽ ആകാതെ ശ്രദ്ധിക്കണമെന്നും ആയാൽ ക്വറന്റീൻ ചെലവ് സ്വയം വഹിക്കണമെന്നും വകുപ്പ്തല നടപടിയെടുക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

സ‌ാധനങ്ങൾ ഓൺലൈനായി വാങ്ങണമെന്നും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കണമെന്നും സിവൈ.എസ്.പി സർക്കുലറിൽ പറഞ്ഞിരുന്നു.

TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]

സർക്കുലറിനെതിരെ പരിഹസിച്ച് ജേക്കബ് തോമസ് ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നത് ഇങ്ങനെ; "പൊലീസുകാർക്കും പ്രവാസികൾക്കും കോവിഡ് വരുന്നത് അപരാധമാകുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല/പെടുന്നു.
ഹോട്ട് സ്പോട്ടുകളിൽ ഓൺലൈൻ ഡെലിവറി നമ്മുടെ ഹെലികോപ്റ്റർ വഴി ആണോ''
Published by: Aneesh Anirudhan
First published: July 25, 2020, 7:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading